ഓഗസ്റ്റ് 31 നുശേഷവും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം, പക്ഷെ പിഴ നല്‍കണം

HIGHLIGHTS
  • ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നില്ല എങ്കില്‍ ആദായ നികുതി വകുപ്പ് നിങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കും
family 3
SHARE

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഇ ഫയലിങ് സ്വയം ചെയ്യാം- 28

ഓഗസ്റ്റ് 31 ആണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി, അതായത് നാളെ. എന്നാൽ അവസാന തിയതിക്കുള്ളിൽ  റിട്ടേൺ സമർപ്പിക്കാനായില്ലെങ്കിലും വിഷമിക്കേണ്ട. പിഴ നല്‍കി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പിന്നെയും അവസരമുണ്ട്. ഓഗസ്റ്റ് 31 ന് രാത്രി 12 മണിക്ക് മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ 10,000 രൂപവരെ പിഴ നല്‍കി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആദായ നികുതി വകുപ്പ് അവസരം നല്‍കും. 2019 ഡിസംബര്‍ 31 വരെ 5,000 രൂപ പിഴ നല്‍കി റിട്ടേണ്‍ സമര്‍പ്പിക്കാം. 2020 ജനുവരി ഒന്നിനും മാര്‍ച്ച് 31നും ഇടയിലാണ് റിട്ടേണ്‍ ഫയല്‍ ചെയ്യന്നതെങ്കില്‍ 10,000 രൂപ പിഴ നല്‍കണം.   എന്നാല്‍ നികുതി വിധേയ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയാണ് എങ്കില്‍ പരമാവധി പിഴ നല്‍കേണ്ട തുക 1000 രൂപ മാത്രമാണ്. എന്നാല്‍ ആദായനികുതി പരിധിക്ക് താഴെ വരുമാനമുള്ളയാളാണ് നിങ്ങളെങ്കില്‍ പിഴയില്ലാതെ തന്നെ അവസാന തിയതിക്ക് ശേഷവും റിട്ടേണ്‍ ഫയല്‍ ചെയ്യാം.  

നിങ്ങള്‍ ആദായ നികുതിയിനത്തില്‍ ബാക്കി തുക അടയ്ക്കാനുള്ള ആള്‍ കൂടിയാണെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുവരെ കുടിശിക തുകയ്ക്ക് പലിശ നല്‍കേണ്ടി വരും. മാത്രമല്ല നികുതിദായകനുള്ള പല അവകാശങ്ങളും ഇല്ലാതാകുകയും ചെയ്യും. റീഫണ്ട് തുകയ്ക്ക് പലിശ ലഭിക്കില്ല. ഹൗസ് പ്രോപ്പര്‍ട്ടി ഒഴികയെുള്ളവയുടെ കാപ്പിറ്റൽ ലോസ് അടുത്ത വര്‍ഷത്തേക്ക് കാരിഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ല.

നിങ്ങള്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നില്ല എങ്കില്‍ ആദായ നികുതി വകുപ്പ് നിങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കും. നിങ്ങള്‍ നല്‍കുന്ന മറുപടി അനുസരിച്ച് പിഴയോ ജയില്‍ ശിക്ഷയോ വരെ നേരിടേണ്ടിവന്നേക്കാം. ജയില്‍ ശിക്ഷ മൂന്നുമാസം മതുല്‍ രണ്ട് വര്‍ഷം വരെ നീണ്ടേക്കാം. ആദായ നികുതിയായി അടയ്‌ക്കേണ്ടിയിരുന്ന തുകയുടെ വലിപ്പം അനുസരിച്ചാണ് ശിക്ഷാ കാലാവധി നിശ്ചയിക്കുക.

പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇമെയ്ല്‍ jayakumarkk8@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA