ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഇ ഫയലിങ്; അവസാന ദിവസം തെറ്റുകൾ വരാതിരിക്കാൻ

bank-tax
SHARE

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഇ ഫയലിങ് സ്വയം ചെയ്യാം-30

അവസാന സമയം മാറ്റമൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ 2018-19 സാമ്പത്തികവര്‍ഷത്തെ ഇന്‍കംടാക്‌സ് റിട്ടേണ്‍ പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള സമയം ഇന്നുരാത്രി 12 മണികൊണ്ട് അവസാനിക്കും. പിഴയില്ലാതെ ഇന്‍കംടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി ഇന്നവസാനിച്ചാലും പിഴയോടെ 2020 മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാന്‍ സമയമുണ്ട്. അസാന മണിക്കൂറില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ തത്രപ്പെടുമ്പേള്‍ തെറ്റുകള്‍ വരാന്‍ സാധ്യത ഏറെയാണ്. തെറ്റുപറ്റിയാല്‍ തിരുത്താന്‍ 2020 മാര്‍ച്ച് 31 വരെ സമയം ഉണ്ടെങ്കിലും പരമാവധി തെറ്റുവരുത്താതിരിക്കാനും ഇന്‍കം ടാക്‌സ് വകുപ്പില്‍ നിന്ന് നോട്ടീസ് ക്ഷണിച്ചുവരുത്താതിരിക്കാനും ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. എല്ലാ വരുമാനവും രേഖപ്പെടുത്തിയിരിക്കണം. ഒരു വരുമാനവും ഒളിച്ചുവയ്ക്കരുത്. പാന്‍നമ്പര്‍ വഴി നമ്മുടെ എല്ലാ സാമ്പത്തിക ഇടപാടുകളും ആദായനികുതി വകുപ്പ് അപ്പപ്പോള്‍ അറിയുന്നുണ്ട്.

2. എക്‌സംപ്റ്റ് ഇന്‍കം ഇത്തവണ മുതല്‍ രേഖപ്പെടുത്തണം. അത് വിട്ടുപോകരുത്.

3. അര്‍ഹതയുള്ള എല്ലാ കിഴിവുകളും ക്ലെയിം ചെയ്തിരിക്കണം.

4. മുന്‍കൂര്‍ അധികമായി നികുതി ഈടാക്കിയിട്ടുണ്ടെങ്കില്‍ (ടി.ഡി.എസ്) അത് ക്ലെയിം ചെയ്തിരിക്കണം.

5. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പണം നല്‍കിയിട്ടുണ്ട് എങ്കില്‍ അതും ക്ലെയിം ചെയ്യാന്‍ മറക്കരുത്.

6. ബാങ്ക് അക്കൗണ്ടുകളെല്ലാം രേഖപ്പെടുത്തണം.

7.ടാക്സ് റീഫണ്ട് ഉണ്ടെങ്കില്‍ അത് ഏതു അക്കൗണ്ടിലേക്കാണ് ക്രഡിറ്റ് ചെയ്യേണ്ടത് എന്ന സെലക്ട് ചെയ്തിരിക്കണം.

8. ഈ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമായും പ്രീവാലിഡേറ്റ് ചെയ്തിരിക്കണം.

9. റിട്ടേണ്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഇ വെരിഫൈ ചെയ്തിരിക്കണം.

10. ഇ വെരിഫൈ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിച്ചുകഴിഞ്ഞ് ലഭിക്കുന്ന അക്‌നോളഡ്ജ്‌മെന്റ് ഭാഗം പൂരിപ്പിച്ച് ഒപ്പിട്ട് ബാംഗ്ലൂരിലേക്ക് തപാല്‍മാര്‍ഗം അയച്ചുകൊടുക്കണം.

പരസഹായമില്ലാതെ ഈ വര്‍ഷം സ്വയം ഓണ്‍ലൈനായി ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വായനക്കാരെ സഹായിക്കാനായി മനോരമ ഓണ്‍ലൈനില്‍ ആരംഭിച്ച പരമ്പര ഇതോടെ അവസാനിക്കുകയാണ്. റിട്ടേണ്‍ സമര്‍പ്പിച്ചുകഴിഞ്ഞവര്‍ 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്‍കംടാക്‌സ് പ്ലാനിങ് ആരംഭിക്കണം. അതിന് മാര്‍ഗനിര്‍ദേശം നല്‍കുന്ന പരമ്പരയും ഉടന്‍ ആരംഭിക്കുന്നതാണ്.

(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA