ADVERTISEMENT

നികുതിദായകര്‍ക്ക് ഉടന്‍ യുപിഐ ( യൂണിഫൈയ്ഡ് പേമെന്റ്‌സ് ഇന്റര്‍ഫെയ്‌സ് ), ക്രഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ വാലറ്റുകള്‍ എന്നിവ വഴിയും ആദായ നികുതി അടയ്ക്കാന്‍ കഴിഞ്ഞേക്കും. ആദായ നികുതി അടയ്ക്കുന്നതിന് കൂടുതല്‍ ഇലക്ട്രോണിക് പേമെന്റ് മാര്‍ഗ്ഗങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നിലവില്‍ നെറ്റ് ബാങ്കിങ്, കനറ ബാങ്ക് ,എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്,  ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) , എസ്ബിഐ തുടങ്ങിയ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ വഴി മാത്രമാണ് ആദായ നികുതി അടയ്ക്കാന്‍ കഴിയുന്നത്.

ചെറിയ പേമെന്റുകള്‍ക്ക് മൊബൈല്‍ വാലറ്റുകള്‍ ഉപയോഗിക്കുന്നതായിരിക്കും നികുതി ദായകര്‍ക്ക് സൗകര്യപ്രദം അതിനാല്‍ ഇതും ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)പ്രവര്‍ത്തിപ്പിക്കുന്ന യുപിഐ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവതരിപ്പിച്ചത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പേമെന്റ് മാര്‍ഗങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com