ആദായ നികുതി ഫോമുകള്‍ പരിഷ്‌കരിച്ചു, മാറ്റം ഇങ്ങനെ

HIGHLIGHTS
  • ഐ ടി ആര്‍ -1 സഹജ്, ഐ ടി ആര്‍ 4 സുഗം എന്നീ ഫോമുകളാണ് പരിഷ്‌കരിച്ച് പുറത്തിറക്കിയിരിക്കന്നത്
tax time
SHARE

അനുമാന വര്‍ഷം 2010-21 ന് വേണ്ടി രണ്ട് പുതിയ നികുതി റിട്ടേണ്‍ ഫോമുകള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കി. സാധാരണ പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തോടെ മാത്രം പരിഷ്‌കരിച്ച് പുറത്തിറക്കാറുള്ള ഫോമുകളാണ് മൂന്ന് മാസം മുമ്പേ ഉപയോക്താക്കള്‍ക്കെത്തിച്ചത്. പരിഷ്‌കരിച്ച് ഐ ടി ആര്‍ ഫോമുകള്‍ നേരത്തെ തന്നെ പുറത്തിറക്കണമെന്ന് നികുതി ദായകര്‍ ആവശ്യപ്പെട്ടിരുന്നതാണ്.
ഐ ടി ആര്‍ 1 സഹജ്, ഐ ടി ആര്‍ 4 സുഗം എന്നീ ഫോമുകളാണ് പരിഷ്‌കരിച്ച്  പുറത്തിറക്കിയിരിക്കന്നത്. രണ്ടെണ്ണത്തിലും പുതുതായി ഒരു കാര്യം ചേര്‍ത്തിട്ടുണ്ട്. പാസ്‌പോര്‍ട്ടിനെ കുറിച്ചും അതിന്റെ വിശദാംശങ്ങളെ കുറിച്ചുമാണത്.
കൂട്ടുടമസ്ഥതയില്‍ വീടുള്ളവര്‍, വിദേശ യാത്രയ്ക്ക് രണ്ട് ലക്ഷം രൂപ ചെലവഴിക്കുന്നവര്‍, ഒരു ലക്ഷം രൂപ വൈദ്യുതി ബില്‍ അടയ്ക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇനി മുതല്‍ ഐ ടി ആര്‍ 1 ഫോമില്‍ റിട്ടേണ്‍ നല്‍കാനാവില്ല. ഇത്തരക്കാര്‍ ഏത് ഫോം ഉപയോഗിക്കണമെന്ന് പിന്നീട് വ്യക്തമാക്കും. വാര്‍ഷിക വരുമാനം 50 ലക്ഷത്തിന് താഴെയുള്ളവര്‍ ഐ ടി ആര്‍ 1 സഹജ് ഫോം ഉപയോഗിക്കണം. ഹിന്ദു കൂട്ടുകുടുംബങ്ങള്‍, ലിമിറ്റഡ് കമ്പനികള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ ഇവയ്ക്ക വരുമാനം 50 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ഐ ടി ആര്‍ -4 ഉപയോഗിക്കാം. ജൂലായ് 31 ആണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA