ആദായനികുതി പുതിയ സ്ലാബ്; 80 സി അടക്കമുള്ളവയ്ക്കൊന്നും അർഹതയില്ല

nirmala-budget-2020
SHARE

ധനമന്ത്രി നിർമലാ സീതാരാമന്റെ പുതിയ ബജറ്റിലെ ആദായനികുതി സ്ലാബ് ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ സെക്ഷൻ 80 സിയെ ഒന്നര ലക്ഷം രൂപ അടക്കമുള്ള ഇളവുകളൊന്നും നിങ്ങൾക്ക് കിട്ടില്ല.

തീർന്നില്ല, നിങ്ങൾക്ക് നഷ്ടപ്പെടുന്ന ഇളവുകളുടെ ലിസ്റ്റ് വളരെ വലുതാണ്.ഇതുവരെ ആദായനികുതി ബാധ്യതയിൽ വലിയ കുറവു നേടാൻ നിങ്ങളെ സഹായിച്ചിരുന്ന ഒട്ടനവധി ഇനങ്ങൾ പുതിയ സംവിധാനത്തിൽ നിങ്ങൾക്ക് നഷ്ടപ്പെട്ടും.

സ്റ്റാൻഡേർഡ് ഡിഡക്ഷൻ, വീട്ടുവാടക അലവൻസ്, ലീവ് ട്രാവൽ അലവൻസ് തുടങ്ങിയവ അവയിൽ ചിലതു മാത്രം. സെക്ഷൻ VI ൽ ഉൾപ്പെടുന്ന 80   സിയിലെ നിക്ഷേപങ്ങൾ, കുട്ടികളുടെ ട്യൂഷൻ ഫീസ്, ഭവനവായ്പാ മുതലിലേക്കുള്ള തിരിച്ചടവ് എന്നിവയും ക്ലെയിം ചെയ്യാനാകില്ല.

ആരോഗ്യ ഇൻഷുറൻസ്  പ്രീമിയം, വിദ്യാഭ്യാസ വായ്പ പലിശ, ഭവനവായ്പാ പലിശ, ആശ്രിതരുടെ വൈകല്യം, മാരകരോഗം എന്നിവയ്ള്ള ഇളവുകൾ, ദുരിതാശ്വാസനിധിയിലേക്കും  രാഷ്ട്രീയപാർട്ടികൾക്കുമുള്ള സംഭാവന എന്നിവയും ഇവിടെ ഉപയോഗപ്പെടുത്താനാകില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA