സംരംഭകര്‍ക്ക് ആശ്വാസമായി ടാക്സ് പേയര്‍ ചാര്‍ട്ടര്‍; ഉദ്യോഗസ്ഥരില്‍ നിന്ന് ഇനി ഉപദ്രവം ഉണ്ടാകില്ല

tax
SHARE

ടാക്‌സിന്റെ പേരില്‍ ഉപദ്രവം ഉദ്യോഗസ്ഥരില്‍ നിന്ന് ഇനി ഉണ്ടാകില്ല. അങ്ങനെ ഉണ്ടായാല്‍ ഉദ്യോഗസ്ഥരുടെ പേരില്‍ ക്രിമിനല്‍ നടപടികള്‍ എടുക്കും. കമ്പനി ആക്ടില്‍ ഇതിന് അനുസരിച്ച് മാറ്റം വരുത്തുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. നികുതി കുടിശിക വരുത്തുന്നവരില്‍ നിന്ന് അത് ഈടാക്കാനുള്ള നടപടികള്‍ ചാര്‍ട്ടറില്‍ വ്യക്തമാക്കും. അതിനനുസരിച്ച് മാത്രമേ സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കും എതിരെ നടപടി എടുക്കാന്‍ സാധിക്കൂ.

കഫേ കോഫി ഡേ ഉടമയുടെ ആത്മഹത്യ ഉള്‍പ്പെടെയുള്ള പശ്ചാത്തലത്തില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ഇത്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന്റെ നിലപാട് ധനമന്ത്രി അസന്നിദ്ധമായി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സംരംഭകരില്‍ വിശ്വാസം ജനിപ്പിക്കാന്‍ ഏറ്റവും അനുകൂലമായ നടപടിയാണ് ഇത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA