ആദായ നികുതി പഴയതോ പുതിയതോ? റിട്ടേണ്‍ നല്‍കുമ്പോള്‍ മതി തീരുമാനം

income-tax
SHARE

ആദായനികുതി അടയ്ക്കാന്‍ ഏത് സമ്പ്രദായമാണ് തിരഞ്ഞെടുക്കേണ്ടത് ? പഴയതോ പുതിയതോ? തീരുമാനമെടുക്കേണ്ടത് എപ്പോള്‍? ഒഴിവുകളും കിഴിവുകളും പരിഗണിക്കാത്ത നികുതി സ്ലാബ് ബജറ്റിൽ പ്രഖ്യാപിച്ചതിന് ശേഷം പല തവണ സംശയങ്ങള്‍ക്ക് വ്യക്തത വരുത്തി ധനമന്ത്രാലയവും പ്രത്യക്ഷ നികുതി ബോര്‍ഡും രംഗത്ത് വന്നിട്ടുണ്ട്.

വ്യക്തികള്‍ക്ക് പുതിയതോ പഴയതോ ആയ രീതി സ്വയം തിരഞ്ഞെടുക്കാമെന്നും ഓരോ വര്‍ഷവും ആവശ്യാനുസരണം മാറ്റാമെന്നും ഇതിനകം തന്നെ വിശദീകരണം വന്നിട്ടുണ്ട്. എന്നാല്‍ ശമ്പളക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് ബാധകമായ മറ്റൊരു സൂചകം കൂടി ആദായ നികുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് പുറത്തുവന്നു. നികുതി ദായകനായ ജീവനക്കാരന്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഏത് തിരഞ്ഞെടുക്കുന്നുവെന്നതാണ് കാര്യമെന്നും ഇക്കാര്യത്തില്‍ സാമ്പത്തിക വര്‍ഷാരംഭത്തില്‍ തൊഴില്‍ ദാതാവിന് നല്‍കിയ നിര്‍ദേശം അപ്രസക്തമാണെന്നും നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ സൂചന നല്‍കി. അതായത് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ സ്വീകരിക്കുന്ന ഒപ്ഷനായിരിക്കും പരിഗണിക്കുക എന്നര്‍ഥം.

പുതിയ സമ്പത്തിക വര്‍ഷത്തില്‍ നികുതി അടവിന് ഏത് രീതിയാണ് തിരഞ്ഞെടുക്കുന്നത് എന്ന് തൊഴില്‍ ദാതാവിനെ അറിയിക്കണം. പിന്നീട് ഇതനുസരിച്ചാവണം റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. അതായത് ഒഴിവുകളും കിഴിവുകളും പരിഗണിക്കുന്ന പഴയ നികുതി അടവ് രീതിയാണോ അതോ ഇത് പരിഗണിക്കപ്പെടാത്ത പുതിയ സമ്പ്രദായമാണോ തിരഞ്ഞെടുക്കുന്നതെന്ന് ആദ്യം അറിയിക്കണമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA