ഡിജിറ്റല്‍ ബാങ്കിങ് തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാന്‍ 8 കാര്യങ്ങള്‍ ശ്രദ്ധിക്കാം

digital fraud
SHARE

   ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റമാണ് അടുത്ത കാലത്ത് ഉണ്ടായിട്ടുള്ളത്. സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമായ സാമ്പത്തിക സേവനങ്ങള്‍ ബാങ്ക് സേവനമില്ലാത്തവര്‍ക്കും താങ്ങാനാവുന്ന ചെലവില്‍  ലഭ്യമാക്കുന്ന നടപടികളുമുണ്ട്.    ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, യു.എസ്.എസ്.ഡി., മൊബൈല്‍ ഫോണും ആപ്ലിക്കേഷന്‍ പ്രോഗ്രാമുമായുള്ള ഇരു ദിശയിലേക്കുമുള്ള ആശയ വിനിമയം,  വാലറ്റുകള്‍ പോലുള്ള പ്രീ പെയ്ഡ് പെയ്‌മെന്റ് സംവിധാനങ്ങള്‍, യു.പി.ഐ. അടിസ്ഥാനമാക്കിയുള്ള ഭ‘ീം, ഇന്റര്‍നെറ്റ് - ഓണ്‍ലൈന്‍ ബാങ്കിങ് തുടങ്ങിയവയെല്ലാം അടങ്ങിയതാണ് ഡിജിറ്റല്‍ പണമിടപാടുകളും പണമടക്കലുകളും. ഏതെങ്കിലും രണ്ടു ബാങ്ക് അക്കൗണ്ടുകള്‍ക്കിടയില്‍ മൊബൈല്‍ സംവിധാനത്തിലൂടെ പണം കൈമാറാന്‍ അവ സഹായിക്കുന്നു. 

  എന്നാല്‍ പരമ്പരാഗത ബാങ്കിങില്‍ നിന്ന് ഡിജിറ്റല്‍ ബാങ്കിങിലേക്കുള്ള മാറ്റം നിരവധി വെല്ലുവിളികള്‍ക്കും അവസരമൊരുക്കുന്നുണ്ട്.   ഡാറ്റ മോഷ്ടിക്കപ്പെടുന്നതും സൈബര്‍ ആക്രമണങ്ങളും ഉള്‍പ്പെടെയാണവ. വ്യക്തികളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് മോചന ദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സന്‍ വെയര്‍ പോലുള്ളവയാണ് ഈ ആക്രമണങ്ങള്‍

   ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും സൈബര്‍ സുരക്ഷ ഉറപ്പാക്കാനായി നിരവധി നടപടികള്‍ കൈക്കൊണ്ടു വരുന്നു എങ്കിലും ഡിജിറ്റല്‍, ഓണ്‍ലൈന്‍ ബാങ്കിങുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതും ചെയ്തു കൂടാത്തതുമായ കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്  എപ്പോഴും ഗുണകരമായിരിക്കും. 

 1 നിങ്ങളുടെ സമ്മതമില്ലാതെ ആരും സിസ്റ്റത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത വിധത്തില്‍ കംപ്യൂട്ടറിലും ലാപ്‌ടോപ്പിലും മൊബൈലിലും പവ്വര്‍ ഓണ്‍ / അക്‌സസ് പാസ് വേഡ് ഉള്‍പ്പെടുത്തണം. അതോടൊപ്പം തന്നെ സ്‌ക്രീന്‍ സേവര്‍ പാസ് വേഡും വേണം. 

2 ബാങ്കിന്റെ സുരക്ഷിതമായ വെബ് സൈറ്റിലേക്ക് എപ്പോഴും നേരിട്ടു മാത്രം പ്രവേശിക്കുക. ഇ മെയില്‍ വഴിയോ മൂന്നാമതൊരു കക്ഷിയുടെ ലിങ്ക് വഴിയോ ഒരിക്കലും ഒരിക്കലും ബാങ്കിന്റെ സൈറ്റിലേക്കു പോകരുത്. ലോഗിന്‍ ചെയ്യുന്നതിനു മുന്നേ ഡൊമൈനിന്റെ പേരു കൃത്യമാണോ എന്നു പരിശോധിക്കുക. 

3 ബാങ്ക് ഇടപാടു പൂര്‍ത്തിയാക്കുന്ന നിമിഷത്തില്‍ തന്നെ ഇന്റര്‍നെറ്റ് ബാങ്കിങ് സൈറ്റില്‍ നിന്നു ലോഗ് ഔട്ട് ചെയ്യുക. ലോഗ് ഓഫ് ചെയ്യാതെ ഒരിക്കലും വിന്‍ഡോ ക്ലോസു ചെയ്യരുത്. 

4 റെയില്‍വേ  സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, സൈബര്‍ കഫേകള്‍ തുടങ്ങിയവിടങ്ങളിലെ സുരക്ഷിതമല്ലാത്ത വൈ ഫൈ ശൃംഖലകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. 

5 ഹാക്കര്‍മാര്‍, വൈറസ് ആക്രമണങ്ങള്‍,മാല്‍വെയറുകള്‍ എന്നിവയില്‍ നിന്നു സംരക്ഷണം നേടുന്നതിനായി അംഗീകൃത സുരക്ഷാ പ്രോഗ്രാമുകള്‍ ഉപയോഗിക്കുക. സുരക്ഷാ പ്രോഗ്രാമുകളും ആന്റീ വൈറസുകളും കൃത്യമായി പുതുക്കുക. 

6 കംപ്യൂട്ടറിലും ലാപ്‌ടോപ്പിലും അനുയോജ്യമായ ഫയര്‍വാള്‍ ലഭ്യമാക്കുക. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും നിങ്ങളുടെ കംപ്യൂട്ടറില്‍ പുറത്തു നിന്ന് നിയന്ത്രണം ഏറ്റെടുക്കാനുള്ള അനുവാദം (റിമോട്ട് അക്‌സസ് ) നല്‍കരുത്. ഇത് ഹാക്കിങിനുള്ള അവസരം തുറന്നു കൊടുക്കലായേക്കാം. 

7 നിങ്ങളുടെ ഓപ്പറേറ്റിങ് സംവിധാനത്തില്‍ ഫയല്‍ ആന്റ് പ്രിന്റിങ് ഷെയറിങ് കമാന്‍ഡ് നിഷ്‌ക്രിയമാക്കുക. 

8 കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ഉപയോഗത്തിലില്ലാത്തപ്പോള്‍ എപ്പോഴും ലോഗ് ഓഫ് ചെയ്യുക. അവ എവിടെയെങ്കിലും അലക്ഷ്യമായിടുകയോ അപരിചിതരുടെ പക്കല്‍ ഏല്‍പ്പിക്കാതിരിക്കുകയോ ചെയ്യുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VARIETY
SHOW MORE
FROM ONMANORAMA