ആധാർ തെറ്റുതിരുത്താൻ 3 രീതികൾ

care
SHARE

ആധാർ ഇല്ലാതെ ഒരു കാര്യവും ഇന്നു നടക്കില്ല.. ബാങ്കിങ്, ഇൻഷുറൻസ്, ഇൻകംടാക്സ്, സബ്സിഡി, പെൻഷൻ, സ്കോളർഷിപ്, സ്കൂൾ അഡ്മിഷൻ, െഹൽത്ത് കെയർ, സർക്കാർ–സർക്കാരിതര സേവനങ്ങൾ എന്നിവയ്ക്കെല്ലാം ആധാർ കാർഡ് കൂടിയേ കഴിയൂ. മാത്രമല്ല, ആധാർ മറ്റ് ഔദ്യോഗിക േരഖകളും നമ്പരുകളുമായി ബന്ധിപ്പിക്കുകയും വേണം. ഇത്തരം അവസരങ്ങളിൽ രണ്ടിലെയും വിവരങ്ങൾ തമ്മിൽ പൊരുത്തപ്പെടുന്നില്ലെങ്കിൽ പ്രശ്നമാകും.

അതുകൊണ്ട് ആധാറിലെ വിവരങ്ങൾ കൃത്യവും അപ്ടുേഡറ്റുമാകണം. നിലവിൽ കൈവശമുള്ള ആധാർകാർഡിൽ തെറ്റുണ്ടെങ്കിൽ മൂന്ന് തരത്തിൽ തിരുത്താം

1. ഓൺലൈൻ വഴി

ആധാർ സെൽഫ് സർവീസ് അപ്ഡേറ്റ് പോർട്ടൽ വഴി (ssup.uidai.gov.in) േപര്, വിലാസം, ജനനത്തീയതി തുടങ്ങിയവ തിരുത്തുകയോ അപ്ഡേറ്റ് ചെയ്യുകയോ ആകാം. ഇതിനു വൺടൈം പാസ്േവഡ് വഴിയുള്ള സ്ഥിരീകരണം വേണ്ടതിനാൽ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ കയ്യിൽ കരുതണം. ഓൺലൈൻ അപേക്ഷ സൗജന്യമാണ്.

ആദ്യം ആധാർ നമ്പർ ഉപയോഗിച്ച് പോർട്ടൽ വഴി ലോഗിൻ െചയ്യുക. പേരുമാറ്റം/ കൂട്ടിച്ചേർക്കൽ/ അഡ്രസ്മാറ്റം/ കൂട്ടിച്ചേർക്കൽ/ ഇനിഷ്യൽ മാറ്റം സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കുക. സ്വയംസാക്ഷ്യപ്പെടുത്തിയഅനുബന്ധ രേഖകളുടെ പകർപ്പ് സ്കാൻചെയ്ത് അപ് ലോഡ് ചെയ്യുക. ലഭിക്കുന്ന ആധാർ കാർഡ് അപ്േഡറ്റ് റിക്വസ്റ്റ് നമ്പർ (URN) വഴി അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കുക. അപ്ഡേറ്റ് ആയാൽ ഇ–ആധാർ ഡൗൺലോഡ് ചെയ്യാൻ കഴിയും.

2. എൻറോൾമെന്റ് െസന്റർ വഴി

ആധാർ എൻറോൾമെന്റ് െസന്ററുകൾ (തിരഞ്ഞെടുത്ത അക്ഷയ സെന്ററുകൾ, പോസ്റ്റ് ഓഫിസുകൾ, ബാങ്കുകൾ) വഴി. വിവരങ്ങൾപുതുക്കാം.

ഇതിനായി

∙ സെന്ററിൽനിന്നു നിശ്ചിത ഫോം വാങ്ങുക.

∙ ശരിയായ വിവരങ്ങൾ പൂരിപ്പിക്കുക.

∙ ആവശ്യമായ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകുക.

∙ ആവശ്യപ്പെടുന്ന ഒറിജിനൽ േരഖകൾ ഹാജരാക്കണം. നിശ്ചിത ഫീസ് നൽകണം.

∙ േരഖാമൂലമുള്ള െതളിവുകൾ ശേഖരിച്ച് അപ്പോൾത്തന്നെ വെരിഫിക്കേഷൻ നടത്തും.

∙ അപേക്ഷകന് ‘അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ (URN) നൽകും. അതുവഴി വഴി അപേക്ഷയുടെ സ്റ്റാറ്റസ് സ്വയം പരിശോധിക്കാവുന്നതാണ്.

3. തപാൽ വഴി

www.uidai.gov.in/images വഴി ലഭിക്കുന്ന ആധാർ േഡറ്റ അപ്ഡേറ്റ്/ കറക്‌ഷൻ ഫോം ആവശ്യമായ വിവരങ്ങൾ സഹിതം പൂരിപ്പിക്കുക. മാറ്റം വരുത്തേണ്ട, കൂട്ടിച്ചേർക്കേണ്ട വിവരങ്ങളും ബന്ധപ്പെട്ട

രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം താഴെ കാണുന്ന വിലാസങ്ങളിൽ അയയ്ക്കുക.

1. UIDAI

Post Box No.10, Chhindwar

Madhya Pradesh-480001, India

2. UIDAI

Post Box No.99, Banjara Hills

Hyderabad, India- 500034 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VARIETY
SHOW MORE
FROM ONMANORAMA