സുരക്ഷിതമായി സ്വർണത്തിൽ നിക്ഷേപിക്കാൻ അനുയോജ്യം സ്വർണ ബോണ്ടുകൾ

gold 12
SHARE

സ്വർണം ആഭരണമായോ നാണയമായോ വാങ്ങി സൂക്ഷിക്കുന്നതിൻറെ അപകട സാധ്യതയില്ലാതെ എത്ര കുറ‍ഞ്ഞ തുകയ്ക്കും സ്വർണത്തിൽ നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണ് സ്വർണബോണ്ടുകൾ.

വില കണക്കാക്കുന്നത് എങ്ങനെ?

ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ മൂന്ന് ദിവസത്തെ സ്വര്‍ണവിലയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. ഒരാൾക്ക് ഒരു വര്‍ഷം കുറഞ്ഞത് 1 ഗ്രാം മുതൽ 4 കിലോ വരെയുള്ള സ്വര്‍ണ്ണത്തിന് തുല്യമായ നിക്ഷേപം നടത്താം.

എങ്ങനെ വാങ്ങും?

പണമോ ചെക്കോ നല്‍കിവാങ്ങാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആയോ ഓഹരികള്‍ വാങ്ങുന്നതു പോലെ ഡീമാറ്റ് അക്കൗണ്ടായോ ആണ് സൂക്ഷിക്കുക.അതിനാൽ മോഷണസാധ്യതയില്ല. കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആയതിനാല്‍ നിക്ഷേപത്തിനും പലിശയ്ക്കും സര്‍ക്കാര്‍ ഗ്യാരണ്ടിയുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VARIETY
SHOW MORE
FROM ONMANORAMA