ഇന്നത്തെ കാലത്ത് എപ്പോഴാണ് പണത്തിന് ആവശ്യം വരിക എന്നറിയില്ല. അത്യാവശ്യഘട്ടങ്ങളിൽ പണം മാനേജ് ചെയ്യുന്നതിന് ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. മെച്ചങ്ങൾ മനസിലാക്കി പല കാർഡുകൾ താരതമ്യം ചെയ്ത് മികച്ച കാർഡ് തിരഞ്ഞെടുക്കുക. വാർഷിക ഫീ ഇല്ലാത്തതോ കുറഞ്ഞ തുക മാത്രമുള്ളതോ ആയ ഒട്ടനവധി കാർഡുകൾ ഇന്നു ലഭ്യമാണ്. എന്നാൽ വിദേശയാത്ര ചെയ്യുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുതെന്ന കാര്യം പ്രത്യേകം ഓർത്തിരിക്കുക.വിദേശയാത്രയിൽ കറൻസി പിൻവലിക്കാനായി ക്രെഡിറ്റ് കാർഡ്ഒരിക്കലും ഉപയോഗിക്കരുത്. ഉയർന്ന ൈകമാറ്റ നിരക്കും പിൻവലിക്കലിനു പ്രത്യേക ഫീസും ക്രെഡിറ്റ് കാർഡ് കമ്പനികൾ ഈടാക്കും. അതിനു പകരം യാത്രകൾക്കു മുൻപ് ട്രാവൽ കാർഡുകളോ വിദേശ കറൻസിയോ കയ്യിൽ കരുതുക.
വിദേശയാത്രകളിൽ ക്രെഡിറ്റ് കാർഡ് വേണ്ട

SHOW MORE