ADVERTISEMENT

മാതാപിതാക്കളുടെ മരണശേഷം സ്വത്തുവകകൾ വീതം വയ്ക്കുന്നതിനെച്ചൊല്ലിയുള്ള മക്കളുടെ തർക്കവും വഴക്കും നാം പതിവാണ്. സ്വന്തമായുള്ളത് എന്തായാലും വിൽപത്രം നേരത്തെ എഴുതി തയാറാക്കിയിട്ടുണ്ടെങ്കിൽ അനന്തരാവകാശികൾ തമ്മിലുള്ള വഴക്കും േകസും ഒഴിവാക്കാനാകും.

എപ്പോൾ തയ്യാറാക്കണം?

ഇംഗ്ലീഷ് കോമൺലോയിൽനിന്ന് ലഭിച്ച വാക്കാണ് will. ആഗ്രഹം എന്നാണ് അർത്ഥം. അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് തന്റെ കാലശേഷം ആര് എങ്ങനെ വിനിയോഗിക്കണം എന്ന ഒരു വ്യക്തിയുടെ ആഗ്രഹം ആണ് വിൽപത്രത്തിലൂടെ വ്യക്തമാക്കുന്നതെന്നു പറയാം.

അനിശ്ചതത്വങ്ങളുടെ നടുവിലാണു ജീവിതം. ആയതിനാൽ പ്രായം, വരുമാനം, ആസ്തി–ബാധ്യതകളുടെ മൂല്യം എന്നിവ നോക്കാതെ തന്നെ വിൽപ്പത്രം എഴുതിവെയ്ക്കാം. വരുമാനമുണ്ടാക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ഏതു പ്രായത്തിൽ വിൽ എഴുതുന്നതും പ്രസക്തമാണ്. സമ്പത്തുണ്ടാക്കുന്നതുപോലെ പ്രധാനമാണ് അത് സുഗമമായി അവകാശികൾക്കോ പ്രിയപ്പെട്ടവർക്കോ ൈകമാറുക എന്നത്. മരണാസന്നർ തയാറാക്കേണ്ട ഒന്നല്ല ഇത്. എല്ലാവരുടെയും നല്ല പ്രായത്തിൽത്തന്നെ തയാറാക്കേണ്ട ഒന്നാണിത്.

അടുത്ത ബന്ധുവിനോ ശുശ്രൂഷിക്കുന്നവർക്കോ എന്തെങ്കിലും കൊടുക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിൽപത്രത്തിൽ േരഖപ്പെടുത്താതെ അതു സാധിക്കില്ല.

വില്‍പത്രം തെറ്റിധാരണകൾ പലവിധം

ഓരോ മതത്തിന്റെയും പിന്തുടർച്ചാവകാശ നിയമങ്ങൾ സങ്കീർണവും വ്യത്യസ്തവുമായതിനാൽ വിൽപത്രം ഇല്ലാതെ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾ തമ്മിൽ വഴക്ക്, തർക്കം നിയമവ്യവഹാരങ്ങൾ, ധനഷ്ടം, സമയനഷ്ടം എന്നിവയ്ക്കൊക്കെ ഇടയാക്കും. അതിലും ഭേദം കുറച്ചുസമയം ഇതിനായി െചലവഴിച്ചാൽ ഒരു ഗിഫ്റ്റ് പോലെ വേണ്ടപ്പെട്ടവർക്കു നമ്മുടെ സമ്പാദ്യം കൈമാറാൻ സാധിക്കും. പലരും വിൽപത്രത്തെ ശരിയായ കാഴ്ചപ്പാടിലല്ല സമീപിക്കുന്നത്. വിൽപത്രത്തെക്കുറിച്ചു സംസാരിക്കുന്നതുപോലും പലരെയും അസ്വസ്ഥരാക്കുന്നു. തന്റെ മരണമാഗ്രഹിക്കുന്നതുകൊണ്ടോ സ്വത്തുവകകളിൽ കണ്ണുള്ളതുകൊണ്ടോ ആണ് ഇതിനെക്കുറിച്ചു സംസാരിക്കുന്നത് എന്നാണു പലരും ചിന്തിക്കുന്നത്.

 

എന്നാൽ വിൽപത്രം എഴുതുന്നത് പേഴ്സണൽ ഫിനാൻസിലെ ഏറെ പ്രധാനപ്പെട്ട ചുവടു തന്നെയാണ്. ഇത് അടുത്ത മാസമോ അടുത്ത വർഷമോ െചയ്യേണ്ടതല്ല; ഇന്നിന്റെ ആവശ്യം തന്നെയാണ്.

ആർക്ക് വില്ല് എഴുതാം?

വില്ലെഴുതുന്ന ആൾ18 വയസ്സു കഴിഞ്ഞ സ്വസ്ഥബുദ്ധിയുള്ളയാളായിരിക്കണം. വസ്തുവകകൾ ഉളള, മൈനറല്ലാത്ത ഏതു പ്രായത്തിലുള്ളവർക്കും വിൽ എഴുതാം.

കാഴ്ചശക്തിയോ സംസാരശേഷിയോ ഇല്ലാത്തവർക്കും വിൽപത്രത്തിലെ വിഷയങ്ങളെ സംബന്ധിച്ച് ബോധ്യമുണ്ടെങ്കിൽ വിൽ എഴുതാം. ഉയർന്ന പ്രായപരിധിയില്ല.

എങ്ങനെ എഴുതണം?

∙ വെള്ള േപപ്പറിലോ സ്റ്റാംപ് പേപ്പറിലോ എഴുതാം. രണ്ടിനും നിയമപരമായ സ്വീകാര്യതയുണ്ട്.

∙ എഴുതുന്നയാളെ 'Testator' എന്നും ആരുടെ േപരിലാണോ ഓരോ സമ്പാദ്യവും എഴുതുന്നത് അവരെ 'Beneficiary' എന്നും പറയുന്നു. വിൽപത്രം നടപ്പിലാക്കാൻ നിയോഗിക്കുന്നയാെള 'Executor' എന്നു വിളിക്കും.

∙സ്വന്തമായുള്ള കെട്ടിടം, ഭൂമി, പണം, ജ്വവല്ലറി, ബാങ്ക് നിക്ഷേപം, വാഹനങ്ങൾ എന്നിവയെല്ലാം വില്ലിൽ ഉൾപ്പെടുത്താം. താമസസൗകര്യം പോലുള്ളവ ചേർക്കാൻ കഴിയില്ല. ലീസ് വഴി ലഭിച്ചവ ചേർക്കാമെങ്കിലും െബനിഫിഷ്യറിക്കു ലീസ് കാലാവധി മാത്രമേ ഉപയോഗിക്കാനാകൂ.

∙വിൽപത്രത്തിനു കൃത്യമായ നിയമപരമായി തയാറാക്കിയ ഫോർമാറ്റ് ഇല്ല. എന്നാൽ കാലക്രമേണ ഉരുത്തിരിഞ്ഞതും യുക്തിസഹമായ ചിന്തയുടെയും അടിസ്ഥാനത്തിലാണു തയാറാക്കുന്നത്.

∙തുടക്കത്തിൽ ഡിക്ലറേഷനാണ് േവണ്ടത്. ഇതിൽ വിൽ എഴുതുന്നയാളുടെ േപര്, മേൽവിലാസം, പ്രായം, വിൽ എഴുതുന്ന തീയതി, സമയം എന്നിവയുണ്ടാകണം. സ്വതന്ത്രമായ മനസ്സോടെയും സമ്മർദങ്ങളുമില്ലാതെയുമാണ് തയാറാക്കുന്നതെന്നു േരഖപ്പെടുത്തണം,

∙ഇതിനുശേഷം നിങ്ങൾക്കുള്ള സമ്പാദ്യത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ രേഖപ്പെടുത്തണം. വീടുൾപ്പെടെയുള്ള കെട്ടിടങ്ങൾ, ഭൂമി, ബാങ്ക് നിക്ഷേപം, ഓഹരി, ഇൻഷുറൻസ് നിക്ഷേപം, വാഹനങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച േരഖാപരമായ വിവരങ്ങൾ വേണം. ഇതൊക്കെ എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നും വ്യക്തമാക്കണം. .

∙ േമൽ സൂചിപ്പിച്ച സമ്പാദ്യങ്ങൾ ആർക്കൊക്കെ, എന്തൊക്കെ, എത്ര വീതം എന്നു കൃത്യമായി േരഖപ്പെടുത്തണം. ഒരാൾക്കു അധികമായി നൽകാനും ഒന്നും നൽകാതിരിക്കാനും എഴുതുന്നയാൾക്ക് സ്വാതന്ത്ര്യമുണ്ട്.

∙ൈമനർക്ക് എന്തെങ്കിലും വച്ചിട്ടുണ്ടെങ്കിൽ അവർ പ്രായപൂർത്തിയാകുന്നതുവരെ വിശ്വസ്തനായ ഗാർഡിയനെ നിയമിക്കണം

∙വിൽപത്ര വ്യവസ്ഥകൾ നടപ്പാക്കാനായി Indian Succession Act വകുപ്പ് 2 (സി) പ്രകാരം ആവശ്യമെങ്കിൽ Executor നെ നിയമിക്കാം.

∙ എല്ലാ േപജുകളിലും നമ്പരിടണം.

 

സാക്ഷികൾ – വിൽ എഴുതിക്കഴിഞ്ഞാൽ കുറ‍ഞ്ഞത് രണ്ടു സാക്ഷികളുടെ മുൻപാകെ ഒപ്പിടണം. ഒപ്പിടുന്ന സ്ഥലം, തീയതി, സമയം എന്നിവ സഹിതം ആണ് ഇതു ചെയ്യേണ്ടത്. സാക്ഷികളും മേൽപറഞ്ഞ രീതിയിൽ ഒപ്പിട്ട ശേഷം വിൽ കവറിലാക്കി സീൽ െചയ്ത് ഒപ്പിടണം. സാക്ഷികൾ സുഹൃത്തുക്കളോ വിശ്വസ്തരോ ആകുന്നതാണ് ഉചിതം. െബനിഫിഷ്യറീസും എക്സിക്യൂട്ടറും സാക്ഷിയാകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com