െപൻഷൻ വിവരങ്ങൾ വിരൽത്തുമ്പിലൊരുക്കി െപൻഷൻ പോർട്ടൽ
Mail This Article
പൊതുമേഖലാ ബാങ്കിലൂടെയാണ് പെൻഷൻ കിട്ടുന്നത്. അതിനാൽ പെൻഷൻ ബുക്ക് ബാങ്കിലാകും.അവിടെ പോയി കാര്യങ്ങൾ അന്വേഷിച്ചറിയുന്നത് എളുപ്പമല്ല. ട്രഷറിയിൽ ചെന്നാലും ഇതൊക്കെത്തന്നെ അവസ്ഥ. െപൻഷൻ ബുക്കിന്റെ ഒരു കോപ്പി പോലും എടുത്തു സൂക്ഷിച്ചിട്ടുമില്ല. പിന്നെ വിവരങ്ങൾ എങ്ങനെ അറിയും? മിക്ക െപൻഷൻകാരുടെയും കാര്യം ഇതുതന്നെ. ചിലർ വായ്പ എടുക്കാനായി െപൻഷൻ ബുക്ക് പണയം വച്ചിട്ടുണ്ട്. ബാങ്കിൽ കൊടുത്ത െപൻഷൻ ബുക്ക് കാണാതായ ചരിത്രവും ഉണ്ട്.
ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമായി േകരള സംസ്ഥാന ട്രഷറി വകുപ്പ് െപൻഷൻകാരുടെ വിവരങ്ങൾ സ്വയം അറിയാൻ കേരളാ പെൻഷൻ പോർട്ടൽ ഒരുക്കുന്നത്.
ആർക്കെല്ലാം?
േകരളത്തിലെ ട്രഷറി മുഖേന െപൻഷൻ കൈപ്പറ്റുന്ന എല്ലാവർക്കും വിശദാംശങ്ങൾ സ്വന്തമായി അറിയാം. ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർ വഴിയോ സ്മാർട് ഫോൺ വഴിയോ പ്രയോജനപ്പെടുത്താം.
െപൻഷൻകാർ ചെയ്യേണ്ടത്?
മൊൈബൽ ഫോണിന്റെ നമ്പർ െപൻഷൻ അക്കൗണ്ടുമായി ബന്ധിപ്പിക്കണം. നിങ്ങളുടെ ട്രഷറിയുമായി ബന്ധപ്പെട്ട് ഇതു ചെയ്യാം. ഫോൺ നമ്പർ നൽകിക്കഴിഞ്ഞാൽ റജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാം.
റജിസ്റ്റർ ചെയ്യാൻ
െപൻഷൻ പോർട്ടലിൽ പ്രവേശിക്കുന്നതിന് https://treasury.kerala.gov.in/pension/ എന്ന് ബ്രൗസറിന്റെ അഡ്രസ്ബാറിൽ ടൈപ്പ് െചയ്യുക. അപ്പോൾ കാണുന്ന േപജിൽ ലോഗിൻ, റജിസ്റ്റർ എന്നീ രണ്ട് ഓപ്ഷനുകൾ കാണാം.
റജിസ്റ്റർ ബട്ടൻ ക്ലിക് ചെയ്യുമ്പോൾ െതളിയുന്ന േപജിൽ നിങ്ങളുടെ മൊൈബൽ നമ്പർ നിർദിഷ്ടസ്ഥാനത്ത് േചർക്കുക. എന്നിട്ട് ജനറേറ്റ് ഒടിപി എന്ന ഭാഗം ക്ലിക് ചെയ്യുക. ഉടൻ ഒരു ഒടിപി (വൺടൈം പാസ്‌വേഡ്)ഫോണിൽ മെസേജായി വരും. ആ പാസ്േവഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതിയ പാസ്േവഡ് ക്രിയേറ്റ് ചെയ്യാം. തുടർന്ന് ലോഗിൻ ചെയ്ത് വിവരങ്ങൾ ലഭ്യമാക്കാം.
എന്തെല്ലാം വിവരങ്ങൾ?
െപൻഷൻ പോർട്ടലിൽ വിവിധ വിവരങ്ങൾ ലഭ്യമാണ്. ബേസിക് െപൻഷൻ, ഡിയർനെസ് റിലീഫ്, െമഡിക്കൽ അലവൻസ് തുടങ്ങിയ െപൻഷൻ സംബന്ധിച്ച വിവരങ്ങൾ, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ, െപൻഷൻ റിവിഷൻ, മസ്റ്ററിങ് തീയതി, െപൻഷൻകാരുടെ മേൽവിലാസം, ജനനത്തീയതി, ഉദ്യോഗപ്പേര്, വകുപ്പ്, െപൻഷൻ ആരംഭിച്ച തീയതി, അക്കൗണ്ട് നമ്പർ, െപൻഷൻ വിതരണം സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയെല്ലാം െപൻഷൻ പോർട്ടലിൽ ലഭ്യമാണ്. ആദായനികുതി കണക്കാക്കുന്നതിനാവശ്യമായ വിവരങ്ങളും ലഭിക്കും.