നല്ലൊരു ഓഹരിയിലെ നിക്ഷേപം നിങ്ങളുടെ സമ്പത്ത് എങ്ങനെ വളർത്തുമെന്നു കാണാൻ ഏറ്റവും നല്ല ഉദാഹരണമാണ് വിപ്രോ. 1980 ൽ പതിനായിരം രൂപ നിക്ഷേപിച്ച ഒരു വ്യക്തിക്ക് ഇന്ന് 729 കോടിയിലധികം രൂപയുടെ സമ്പത്താണ് ഇന്ന് അതിലൂടെ സ്വന്തമായിരിക്കുന്നത്. ബോണസ്, മുഖവിലയിലെ വിഭജനം എന്നിവ വഴി വിപ്രോയുടെ 100 ഓഹരി 20 വർഷംകൊണ്ട് 2.5 കോടിയിലധികം ഓഹരികളായി വളർന്നു. ഇപ്പോഴത്തെ ഏകദേശ വിലയായ 285 രൂപ വെച്ച് കണക്കാക്കിയാൽ മൊത്തം മൂല്യം 729 കോടിയിലധികം രൂപ. ഈ വളർച്ച എങ്ങനെയെന്നറിയാൻ പട്ടിക നോക്കുക
