നോമിനിയെ വയ്ക്കാതെ അക്കൗണ്ടുടമ മരിച്ചാൽ എന്തു ചെയ്യും?

HIGHLIGHTS
  • ചെറിയ തുകകളാണെങ്കിൽ മരണ സർട്ടിഫിക്കറ്റ് നൽകിയാൽ മതിയാകും
calculation
SHARE

നോമിനിയെ വയ്ക്കാതെ അക്കൗണ്ടുടമ മരിച്ചാൽ ഡിപ്പോസിറ്ററുടെ മരണ സർട്ടിഫിക്കറ്റ്, നോമിനിയുടെ തിരിച്ചറിയൽ രേഖകൾ എന്നിവ ഹാജരാക്കിയാൽ മതി. നോമിനേഷൻ ഇല്ലാത്ത അക്കൗണ്ടിൽ പലവിധ രേഖകൾ ആവശ്യപ്പെടുന്നതായി കാണാറുണ്ട്. ചെറിയ തുകകൾക്കു താമസം കൂടാതെ എല്ലാ ബാങ്കുകളും സെറ്റിൽമെന്റ് നടത്താറുണ്ട്. മരണസർട്ടിഫിക്കറ്റ് നൽകിയാൽ അന്വേഷണം നടത്തി അനന്തരാവകാശികളാരെന്നു തീരുമാനിച്ച് ഇടപാടു തീർക്കും.

വലിയ തുകയ്ക്ക് Legal Heirship Certificate ഹാജരാക്കേണ്ടി വരും. കോടതികളാണ് ഈ സർട്ടിഫിക്കറ്റ് നൽകേണ്ടത്. താലൂക്ക് ഒാഫിസിൽനിന്നുള്ള സർട്ടിഫിക്കറ്റുകൾ നൽകിയാലും മിക്ക ബാങ്കുകളും പണം നൽകും. ഇതിനു വില്ലേജ് ഒാഫിസിൽ അപേക്ഷ നൽകണം. അവിടെനിന്ന് താലൂക്ക് ഒാഫിസിലേക്ക് എഴുതി സർട്ടിഫിക്കറ്റ് ശരിയാക്കിത്തരും. മരണ സർട്ടിഫിക്കറ്റും Legal Heirship Certificate ഉം ആയി അനന്തരാവകാശികൾ ബാങ്കിനെ സമീപിക്കണം.

ചില ബാങ്കുകൾ മരിച്ച ആളെയും കുടുംബാംഗങ്ങളെയും നന്നായി പരിചയമുള്ള, ബാങ്കിന് പൂർണവിശ്വാസമുള്ള, രണ്ട് ഇടപാടുകാർ തരുന്ന ഡിക്ലറേഷൻ ആധാരപ്പെടുത്തി അനന്തരാവകാശികൾ ആരെല്ലാമെന്നു നിശ്ചയിക്കും. ഇതിനായി ഓരോ മതക്കാർക്കും പ്രത്യേക ഫോം ഉണ്ട്. ഇതു പൂരിപ്പിച്ച് വില്ലേജ് ഓഫിസറുടെയോ പഞ്ചായത്ത് അധികാരിയുടെയോ മുന്നിൽവച്ച് ഒപ്പിട്ട് അവരുടെ സീലും വച്ച് സമർപ്പിച്ചാൽ മതി. എല്ലാ അവകാശികളും ഒപ്പിട്ട അപേക്ഷയും ഇതോടൊപ്പം സമർപ്പിക്കണം. അവകാശികൾക്കിടയിൽ തർക്കമുണ്ടെങ്കിൽ കോടതി ഉത്തരവനുസരിച്ചേ ബാങ്കുകൾ സെറ്റിൽമെന്റ് നടത്തൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VARIETY
SHOW MORE
FROM ONMANORAMA