ഇന്ത്യയില്‍ പുതിയ ശതകോടീശ്വരന്‍മാര്‍ ഉയരുന്നു

goin up
SHARE

ഇന്ത്യയില്‍ അതിസമ്പന്നരുടെ എണ്ണം ഉയരുകയാണ്. 2013 നും 2018 നും ഇടയില്‍ ശതകോടീശ്വരന്‍മാര്‍ ഇരട്ടിയില്‍ അധികമായാണ് വര്‍ധിച്ചത്. സ്വപ്രയത്നത്തിലൂടെ സമ്പത്ത് ആര്‍ജിക്കുന്ന പുതിയ ശതകോടീശ്വരന്‍മാരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. നൈറ്റ് ഫ്രാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് 119ല്‍ അധികം ശതകോടീശ്വരന്‍മാരാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. 

2023ഓടെ ലോകത്തിലെ അതിസമ്പന്നരുടെ വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ മുന്‍പന്തിയില്‍ എത്തുമെന്നാണ് അനുമാനം. 39 ശതമാനം വളര്‍ച്ചാ നിരക്കോടെ അതിസമ്പന്നരുടെ എണ്ണം 2,697 ആയി ഉയരുമത്രെ. വെഞ്ച്വര്‍ കാപിറ്റല്‍, സ്വകാര്യ ഓഹരികള്‍ എന്നിവ ഉയരുന്നത് തുടര്‍വര്‍ഷങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നതിന് ഇടയാക്കും. ബിന്നി ബന്‍സാല്‍, സച്ചിന്‍ ബന്‍സാല്‍, വിജയ് ശേഖര്‍ ശര്‍മ, ബൈജൂ രവീന്ദ്രന്‍ തുടങ്ങിയവരുടെ പാത പിന്തുടര്‍ന്ന്, സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് സമ്പത്ത് ആര്‍ജിക്കുന്ന പുതുതലമുറ സംരംഭകരാകും ഇനി ധനസമ്പാദനത്തിൽ ഇതിഹാസ കഥകള്‍ രചിക്കുക.പരമ്പരാഗതമായി കൈമാറിക്കിട്ടിയ  അതിസമ്പന്നരുടെ സ്വത്തുക്കള്‍ മക്കള്‍ കടക്കെണിയിലകപ്പെടുന്നത് മൂലം അന്യാധീനപ്പെടുന്ന കാഴ്ച്ചയുമുണ്ട് ഇവിടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VARIETY
SHOW MORE
FROM ONMANORAMA