'പറക്കും ടാക്‌സി' പ്രോട്ടോ ടൈപ്പുമായി ജര്‍മന്‍ സ്റ്റാര്‍ട്ടപ്പ്

Mail This Article
ഗതാഗതക്കുരുക്കില്ലാതെ പറക്കും ടാക്‌സികളിലെ ആകാശയാത്ര ഇനി സ്വപ്‌നമല്ല. ആറ് വര്‍ഷത്തിനുള്ളില്‍ ഇത്തരം ടാക്‌സി ജെറ്റുകള്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ജര്‍മനിയിലെ ലിലിയം എന്ന സ്റ്റാര്‍ട്ടപ്പ്. ലിലിയം ജെറ്റ് എന്ന ആപ്പ് അധിഷ്ഠിത ടാക്‌സിയുടെ പ്രോട്ടോ ടൈപ്പ് കമ്പനി വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു.
2025-ഓടെ ലോകത്തിലെ വിവിധ നഗരങ്ങളില്‍ ലിലിയം ടാക്‌സി സേവനം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കരുതുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ജെറ്റില്‍ ഒരു മണിക്കൂര്‍ കൊണ്ട് 300 കിലോമീറ്ററുകള്‍ യാത്ര ചെയ്യാനാകും. ഇതിന് ഒരു തവണ ചാര്‍ജ് ചെയ്താല്‍ മതിയാകും.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്ത ലാന്‍ഡിങ് പാഡില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഉപയോഗിച്ച് ജെറ്റ് വിളിക്കാം. ഇഷ്ടമുള്ള ഇടങ്ങളിലേക്ക് യാത്ര ചെയ്യാം. സേവനങ്ങളുടെ നിരക്കുകള്‍ സ്റ്റാര്‍ട്ടപ്പ് വെളിപ്പെടുത്തിയിട്ടിയില്ല. എങ്കിലും മറ്റ് ടാക്‌സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കൂടുതലായിരിക്കില്ലെന്നും സാധാരണക്കാര്‍ക്കു വേണ്ടിയാണ് ജെറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്നത് എന്നുമാണ് നിര്‍മാതാക്കളുടെ ഭാഷ്യം.