മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിക്കാം വാട്‌സ് ആപ്പിലൂടെ

Mail This Article
നിക്ഷേപകര്‍ക്ക് ഇനി മുതല്‍ വാട്‌സ് ആപ്പ് മെസ്സഞ്ചര്‍ വഴി മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ നടത്താം. മോത്തിലാല്‍ ഓസ്വാള്‍ അസ്സറ്റ് മാനേജ്‌മെന്റ് കമ്പനി ഇതിനായി പുതിയ പ്ലാറ്റ് ഫോം അവതരിപ്പിച്ചു. നിലവിലെ നിക്ഷേപകര്‍ക്കും പുതിയ നിക്ഷേപകര്‍ക്കും സേവനം ഉപയോഗപ്പെടുത്താം.
മോത്തിലാല്‍ ഓസ്വാള്‍ എഎംസിയുടെ ഏത് സ്‌കീമിലും നിക്ഷേപകര്‍ക്ക് വാട്‌സ്‌ആപ്പ് ഉപയോഗിച്ച് നിക്ഷേപം നടത്താം. രജിസ്‌ടർ ചെയ്‌ത മൊബൈല്‍ നമ്പര്‍ വഴി മോത്തിലാല്‍ ഓസ്വാള്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ ഇടപാടുകള്‍ നടത്തി തുടങ്ങാം. ഒറ്റത്തവണ നിക്ഷേപം അല്ലെങ്കില്‍ എസ്‌ഐപി മാര്‍ഗ്ഗങ്ങള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.
മോത്തിലാല്‍ ഓസ്വാള്‍ എഎംസിയുമായി രജിസ്‌ടർ ചെയ്‌തിട്ടുള്ള മൊബൈലില്‍ നിന്നും വാട്‌സ് ആപ്പ് വഴി ഇടപാടുകള്‍ ചെയ്‌ത് തുടങ്ങാനുള്ള രീതി
1. ഫോണിലെ കോണ്ടാക്‌റ്റ് ലിസ്റ്റില്‍ +91 9372205812 എന്ന നമ്പര്‍ സേവ് ചെയ്യുക
2. വാട്‌സ് ആപ്പ് ആപ്ലിക്കേഷന്‍ തുറക്കുക
3. സേവ് ചെയ്‌ത നമ്പര്‍ തിരഞ്ഞെടുക്കുക
4. അതില്‍ Hi എന്ന് ടൈപ്പ് ചെയ്‌ത് അയക്കുക.
തുടര്‍ന്ന് നിക്ഷേപം നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കും