മക്കൾക്കായി അൽപ്പം റിസ്ക് എടുത്തൂടെ

girl-planning
SHARE

"ബാങ്കിൽ ഇട്ടാൽ എട്ടു ശതമാനം പോലും കിട്ടില്ല, പിന്നെ 15ഉം 18 ഉം ശതമാനം ഒക്കെ കിട്ടുന്നത് ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ യുലിപ്പിലോ ഒക്കെ അല്ലേ? അത് വലിയ റിസ്കാണ്, കൈ പൊള്ളും" പലരുടേയും പേടിയിതാണ്.

അതെ. ഉയർന്ന നേട്ടം കിട്ടുന്ന പദ്ധതികളിൽ റിസ്ക് ഉണ്ട്. പക്ഷേ, മക്കളുടെ ആവശ്യത്തിനായി നിങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ നേരത്തേ നിക്ഷേപം തുടങ്ങിയാൽ ഈ റിസ്ക് നിങ്ങൾക്കു മാനേജ് ചെയ്യാൻ കഴിയും. കാരണം, 15 അല്ലെങ്കിൽ 20 വർഷത്തേക്കാണു നിക്ഷേപം. അത്രയും വലിയ കാലയളവിൽ നല്ല നേട്ടം നൽകാൻ ഓഹരിപോലെ റിസ്ക് ഉള്ള നിക്ഷേപങ്ങൾക്കു കഴിയും. അതായത് ദീർഘകാലത്തേക്കുള്ള നിക്ഷേപമാണെങ്കിൽ റിസ്കിനെ പേടിക്കേണ്ട.
ഓഹരിയിൽ നേരിട്ടോ അതല്ലെങ്കിൽ ഓഹരിയിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടോ, ഇൻഷുറൻസ് പോളിസികളോ (യുലിപ്) ദീർഘകാല നിക്ഷേപത്തിനായി  ഉപയോഗപ്പെടുത്താം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VARIETY
SHOW MORE
FROM ONMANORAMA