കുട്ടിയ്ക്കായി നിക്ഷേപിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

HIGHLIGHTS
  • സ്വന്തം ആവശ്യത്തിന് അനുയോജ്യമായ നിക്ഷേപം തിരഞ്ഞെടുക്കണം.
success
SHARE

 കുട്ടിയുടെ ഭാവിക്കായി ഏതു തരം നിക്ഷേപവും തുടങ്ങും മുൻപ്‌ ഓരോ മാതാപിതാക്കളും ചെയ്യേണ്ട ചില കാര്യങ്ങളിതാ

1. ലക്ഷ്യമിടുന്ന സമയത്തെ മൊത്തം വിദ്യാഭ്യാസ ചെലവ്‌ എത്രയായിരിക്കും എന്ന്‌ മുന്‍കൂട്ടി കണക്കാക്കുക.

2. നിങ്ങൾക്കു നീക്കിവയ്ക്കാവുന്ന മാസസമ്പാദ്യവും നിക്ഷേപ‌കാലയളവും നിശ്ചയിക്കുക.

3. റിസ്‌ക് എടുക്കാനുള്ള നിങ്ങളുടെ ശേഷി പരിശോധിച്ചറിയുക.

4. റിസ്‌ക്‌ എടുക്കാനുള്ള ശേഷിയും കാലയളവും അനുസരിച്ച്‌ വിവിധ ആസ്‌തി വിഭാഗങ്ങളിലായി നിക്ഷേപം വൈവിധ്യവത്‌കരിക്കുക.

5. ഓരോ നിക്ഷേപത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അതു മനസ്സിലാക്കി സ്വന്തം ആവശ്യത്തിന് അനുയോജ്യമായതു തിരഞ്ഞെടുക്കണം.

ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VARIETY
SHOW MORE
FROM ONMANORAMA