ആപ്പിള്‍ ഡിസൈനര്‍ ജോണി ഐവിന് ഇനി സ്വന്തം കമ്പനി

apple-pro
SHARE

അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ആപ്പിളിന്റെ വിഖ്യാത ചീഫ് ഡിസൈനര്‍ ജോണി ഐവ് ഇനി സ്വന്തം കമ്പനി തുടങ്ങും. കമ്പനി സ്ഥാപിക്കുന്നതി്ന്റെ ഭാഗമായി ഐവ് പടി ഇറങ്ങുകയാണെന്ന്  ആപ്പിള്‍ അറിയിച്ചു. സ്വതന്ത്രമായ ഡിസൈനിങ് കമ്പനി തുടങ്ങുന്നതിന്റെ ഭാഗമായാണ് ഐവിന്റെ പടി ഇറക്കം.പുതിയ കമ്പനിയുടെ പ്രധാന ഇടപാടുകാര്‍ ആപ്പിള്‍ തന്നെ ആയിരിക്കും.

ഐഫോണുകളുടെയും, ഐപോഡ്, ഐപാഡ്, മാക്ക് ബുക്ക് തുടങ്ങിയ ഉത്പന്നങ്ങളുടെയും പിറവിയില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ജോണി ഐവ്. ആപ്പിള്‍ ഡിവൈസുകള്‍ക്കായുള്ള ഐ.ഒ.എസ് സോഫ്റ്റ്‌വേര്‍ ഡിസൈന്‍ ചെയ്തതും അദ്ദേഹമാണ്. ബ്രിട്ടീഷുകാരനായ  ഐവ് 1992-ല്‍ ആണ് ആപ്പിളില്‍ ചേരുന്നത്. കമ്പനിയുടെ ദീര്‍ഘകാലത്തെ ഡിസൈന്‍ ചീഫ് ആയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VARIETY
SHOW MORE
FROM ONMANORAMA