ഇന്ത്യയിലെ മുൻനിര എയര്‍ലൈന്‍ ആയ ഗോഎയര്‍ വിശ്വസനീയ എയര്‍ലൈനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.ഇക്കഴിഞ്ഞ ജൂലൈയില്‍ തുടര്‍ച്ചയായ പതിനൊന്നാം മാസവും ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാനങ്ങളില്‍ ഏറ്റവും മികച്ച ഓണ്‍ടൈം പെര്‍ഫോമന്‍സ് (OTP) ഗോഎയര്‍ കൈവരിച്ചു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 80.5% ഒടിപി ഗോഎയര്‍ രേഖപ്പെടുത്തി. ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാനങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണിത്. കാലവര്‍ഷവും രാജ്യത്തൊട്ടാകെയുള്ള പ്രതികൂല കാലാവസ്ഥയും ഉള്ള ദുഷ്‌കരമായിരുന്ന ജൂലൈ മാസമാണ് ഗോഎയര്‍ ഈ നേട്ടം കൈവരിച്ചത്.