ADVERTISEMENT

ഇന്ന് പല മാതാപിതാക്കളും കൊച്ചുനോട്ടത്തിന് സ്മാര്‍ട്ട്‌ഫോണുകളെയോ കംപ്യൂട്ടിങ് ഉപകരണങ്ങളെയോ ഏല്‍പ്പിക്കുന്ന കാഴ്ച സാധാരണമാകുകയാണ്. എന്നാല്‍, കുട്ടികളുടെ പഞ്ചേന്ദ്രയങ്ങളും പുത്തന്‍ അനുഭവങ്ങള്‍ക്ക് കൊതിക്കുന്നവയാണ്. അതിനാല്‍ തന്നെ അവരുടെ കൈയ്യില്‍ പഴയ തരത്തിലുളള കളിപ്പാട്ടങ്ങള്‍ എത്തുന്നത് അവരുടെ ശരീരത്തിനും മനസിനും കൂടുതല്‍ ഉല്ലാസം പകരും. ബുദ്ധി വികാസത്തിന് ഉപകരിക്കുന്നവയും ഉണ്ട്. ഏതാനും ടോയിസ് പരിചയപ്പെടാം.

ലിറ്റില്‍ ജൂനിയര്‍ റിങ്‌സ്

നന്നേ ചെറിയ കുട്ടികള്‍ക്ക് നല്‍കാം. ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല. ഒന്നു മുതല്‍ മൂന്നു വയസുവരെയുള്ളവര്‍ക്ക് അനുയോജ്യം. വിവിധ നിറങ്ങളിലുള്ള ഈ പ്ലാസ്റ്റിക് വളയങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വയ്ക്കാന്‍ പഠിക്കുമ്പോള്‍ നിറം, വലിപ്പം തുടങ്ങിയ കാര്യങ്ങള്‍ കുട്ടികള്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കും. നിറപ്പകിട്ടുള്ള ആറു വളയങ്ങള്‍. മോട്ടര്‍, റീസണിങ് ശേഷികള്‍ പോഷിപ്പിക്കാന്‍ ഉചിതം. 

amazon-toys-1 - 1

കൃത്യമായി അടുക്കി വച്ച ശേഷം ആട്ടിയാല്‍ അത് മറിഞ്ഞു വീഴാതെ മൊത്തത്തില്‍ ആടുകയും ചെയ്യും. പൊതുവെ നല്ല അഭിപ്രായമുള്ള ലിറ്റില്‍ ജുനിയര്‍ റിങ്‌സിന്റെ നിര്‍മ്മാണ വസ്തുവായ പ്ലാസ്റ്റിക്കിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിയുണ്ട്. വലിപ്പം കൂടുതലായതിനാല്‍ ചില കുട്ടികള്‍ക്ക് അവ പിടിക്കാനാകുന്നില്ലെന്നും പരാതിയുണ്ട്. 

നേരിട്ടു കണ്ടു വിലയിരുത്തിയ ശേഷം പരിഗണിക്കാം: https://shorturl.at/1sAy2

ജാം ആന്‍ഡ് ഹണി സോഫ്റ്റ് പെന്‍ഗ്വിന്‍ പ്ലഷ് ടോയി

മുതിര്‍ന്നവരെ പോലെയല്ലാതെ സ്പര്‍ശം കുട്ടികള്‍ക്ക് മറ്റൊരു നിര്‍വൃതി നല്‍കും. മൃദുലമായ ഒരു ടോയി ആണ് ജാം ആന്‍ഡ് ഹണി സോഫ്റ്റ് പെന്‍ഗ്വിന്‍. ബിസ് അംഗീകാരമുള്ള, ഐഎസ് 9873 നിലവാരം ഉറപ്പാക്കി നിര്‍മ്മിച്ചതാണിത്.കുട്ടികള്‍ക്ക് കെട്ടിപ്പിടിക്കാം. ആണ്‍-പെണ്‍ വ്യത്യാസമില്ല. പൊതുവെ നല്ല അഭിപ്രായമാണെങ്കിലും ഇതിന്റെ വലിപ്പത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. 

നേരിട്ടുകണ്ടു വിലയിരുത്തിയ ശേഷം പരിഗണിക്കാം: https://shorturl.at/TIG7B

ഹമ്മിങ് ബേഡ് ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ബ്ലോക് സെറ്റ്

80 ബില്‍ഡിങ് ആന്‍ഡ് കബ്ലോക്‌സ് സെറ്റ്. മെയ്ഡ് ഇന്‍ ഇന്ത്യാ. രണ്ടു വയസു മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രയോജനകരമായേക്കാം.മികച്ച വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നു. പൊതുവെ നല്ല അഭിപ്രായമാണെങ്കിലും, എല്ലാ ബില്‍ഡിങ് ബ്ലോക്‌സ് കഷണങ്ങളും ഒപ്പം ലഭിച്ചില്ലെന്നും, ഇവ എളുപ്പം പൊട്ടിപ്പോയേക്കാമെന്നുമെല്ലാമുള്ള പരാതിയും കേള്‍ക്കുന്നു.

നേരിട്ടു കണ്ട് വിലയിരുത്തിയ ശേഷം പരിഗണിക്കാം:https://shorturl.at/udVHj

ചോക്കോസോണ്‍ എജ്യുക്കേഷണല്‍ ഗെയിം ബോര്‍ഡ്

രണ്ടു വയസിനു മേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാങ്ങി നല്‍കാന്‍ പരിഗണിക്കാം. ബുദ്ധി വികാസത്തിന് ഉചിതമെന്ന് അഭിപ്രായമുണ്ട്. തടിയും വിഷരഹിതമായ പെയിന്റും ഉപയോഗിച്ചിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് കുഴപ്പമുണ്ടാവില്ലെന്ന് കമ്പനി. കണ്ടും, സ്പര്‍ശിച്ചും പ്രായോഗികമായി ബാലപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഉചിമായ സെറ്റ്. 

അക്ഷരങ്ങളും, അക്കങ്ങളും, രൂപങ്ങളും അടങ്ങിയിരിക്കുന്നു. എന്നാല്‍, ഇവ തീരെ ചെറുതാണെന്ന് അഭിപ്രായമുണ്ട്. ചിലത് ഇളകി വേര്‍പെടാനുള്ള സാധ്യതയുമുണ്ട്. മുതിര്‍ന്നവര്‍ നോക്കി ഇരുന്നില്ലെങ്കില്‍ കുട്ടികള്‍ എടുത്തു വിഴുങ്ങുമോ എന്ന പേടി രേഖപ്പെടുത്തിയവരും ഉണ്ട്. 

നേരിട്ടു കണ്ട് വിലയിരുത്തിയ ശേഷം പരിഗണിക്കാം: https://shorturl.at/4QFr7

ടോയി ഇമാജിന്‍ ലറ്റൂ പമ്പരം

കുട്ടികള്‍ക്ക് ഹരം പകരുന്ന ഒന്നാണ് പമ്പരത്തിന്റെ കറക്കം. ടോയി ഇമാജിന്‍ ലറ്റൂ ജൈറോ പമ്പരത്തിന് മിന്നിത്തിളങ്ങുന്ന ഫ്‌ളാഷ് ലൈറ്റുമുണ്ട്. ഇതിന്റെ ഹാന്‍ഡില്‍ മൂന്നു തവണ തിരിച്ചാല്‍ മതി കറക്കം ആരംഭിക്കും. (മൂന്നു തവണ മാത്രമെ തിരിക്കാവൂ.) പല നിറങ്ങളില്‍ ലഭ്യമാണ്. പതിനെട്ടു മാസത്തിലേറെ പ്രായമുള്ള കുട്ടികള്‍ ആസ്വദിച്ചേക്കും. ഇതിന്റെ പ്രവര്‍ത്തന രീതി ഇഷ്ടപ്പെടാത്തവരുണ്ട്. വേണ്ടത്ര നിര്‍മ്മാണ മികവില്ലെന്നും അഭിപ്രായമുണ്ട്. 

amazon-toys-2 - 1

നേരിട്ടു കണ്ടു വിലയിരുത്തിയ ശേഷം പരിഗണിക്കാം:https://shorturl.at/O0a8A

English Summary:

Discover the best toys for your child's development! From educational games to soft plush toys, find the perfect playthings to stimulate your child's mind and body. Read our reviews and find the ideal toy for your little one.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com