Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഞ്ജുവിന്റെ മികവിന് പരിധികളില്ല

എറൗണ്ട് ദ് ക്രീസ് – ഡിവില്ലിയേഴ്സ്
Sanju-Samson

നേരത്തേ പറഞ്ഞതുതന്നെ ഞങ്ങൾ വീണ്ടും പറയട്ടെ. ആവേശമാണ് ഐപിഎല്ലിൽ വിജയത്തിന്റെ ആണിക്കല്ല്. തുടർച്ചയായ വിജയങ്ങൾ മുന്നോട്ടുള്ള വഴി ആവേശഭരിതമാക്കും. എന്നാൽ ഒന്നിനു പുറകേ ഒന്നായുള്ള തോൽവികൾ ഈ യാത്ര പ്രയാസകരമാക്കും. ബോളർമാർക്കു ലെങ്ത് കണ്ടെത്താനാകാതെ വരും. ബാറ്റ്സ്മാൻമാർക്കു പിഴയ്ക്കും. വീണ്ടും തോൽവികളാകും കൂട്ടിന്. 

ഞായറാഴ്ച സ്വന്തം മൈതാനത്തു രാജസ്ഥാൻ റോയൽസിനോടേറ്റ തോൽവി പലകാരണങ്ങളാൽ വല്ലാതെ നിരാശപ്പെടുത്തി. അവസാനത്തെ നാല് ഓവറിൽ രാജസ്ഥാൻ 85 റൺസ് നേടിയപ്പോഴേ കളി മാറിക്കഴിഞ്ഞിരുന്നു. അപ്പോഴെറിഞ്ഞ രണ്ടു നോബോളുകൾ നൽകിയ ഫ്രീഹിറ്റുകൾ രണ്ടും സിക്സറുകളാകുകയും ചെയ്തു. 

രാജസ്ഥാൻ നിരയിൽ സഞ്ജു വി.സാംസൺ കളിച്ചതു സവിശേഷ ഇന്നിങ്സാണ്. കുറച്ചു വർഷങ്ങളായി ഇ മെയ്‌ലിലൂടെയും മറ്റും ഞാൻ സഞ്ജുവുമായി ബന്ധം സൂക്ഷിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ ഉദിച്ചുയരുന്ന അദ്ഭുതതാരമാണു സഞ്ജു. സഞ്ജുവിന്റെ മികവിനു പരിധികളില്ല എന്നുതന്നെ പറയാം. ഇന്നു മുംബൈ ഇന്ത്യൻസുമായണു കളി. ഞങ്ങൾക്കും അവർക്കും വിജയം കൂടിയേ തീരൂ. 

related stories