Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽനിന്ന് അശ്വിനും ജഡേജയ്ക്കും വിശ്രമം നൽകിയേക്കും

CRICKET-IND-ENG

കാൻഡി ∙ മത്സരങ്ങളുടെ ആധിക്യം കണക്കിലെടുത്തു ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽനിന്നു സ്പിന്നർമാരായ രവീന്ദ്ര ജഡേജ, ആർ.അശ്വിൻ എന്നിവർക്കു വിശ്രമം അനുവദിച്ചേക്കും. പേസർ മുഹമ്മദ് ഷമിയെയും നിശ്ചിത ഓവർ മത്സരങ്ങൾക്കുള്ള ടീമിൽനിന്ന് ഒഴിവാക്കാനാണു സാധ്യത.

സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദ് കാൻഡിയിലെത്തി കളിക്കാരുടെ പ്രകടനം വിലയിരുത്തി വരികയാണ്. ഇന്ത്യൻ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലുള്ള സിലക്‌ഷൻ കമ്മിറ്റി അംഗം ദേവാങ് ഗാന്ധിയും മൂന്നാമത്തെ അംഗമായ ശരൺദീപ് സിങ്ങുമായി ചർച്ച നടത്തിയശേഷം എം.എസ്.കെ.പ്രസാദ് നാളെ ടീമിനെ പ്രഖ്യാപിക്കും.

ജ‍ഡേജ 108.2 ഓവറും അശ്വിൻ 108.3 ഓവറുമാണ് ഇതുവരെയുള്ള രണ്ടു ടെസ്റ്റുകളിലായി എറിഞ്ഞത്. ഐസിസി അച്ചടക്ക നടപടിമൂലം അടുത്ത ടെസ്റ്റില്‍ ജഡേജ പുറത്തിരിക്കും. അശ്വിന്റെ ചുമലിൽ കൂടുതൽ ഉത്തരവാദിത്തം ഇതുമൂലമുണ്ടാകും. യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, കൃണാൽ പാണ്ഡ്യ എന്നിവരും യോർക്കർ സ്പെഷലിസ്റ്റ് ജസ്പ്രീത് ബുമ്രയും ടീമിലേക്കു വിളി പ്രതീക്ഷിക്കുന്നുണ്ട്. ഇവർക്ക് അവസരം നൽകി പ്രമുഖരെ വിശ്രമത്തിനു വിടുമെന്നാണു സൂചന.

ഈ വർഷം തുടർന്നു നടക്കാനുള്ള പരമ്പരകളുടെ ആധിക്യം കൂടി പരിഗണിച്ചാണു നടപടി. കഴിഞ്ഞ ഐപിഎല്ലിനു പിന്നാലെ, തോളിനേറ്റ പരുക്കിൽനിന്നു മോചിതനായി ഉടൻ ടീമിനൊപ്പം ചേർന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കു വിശ്രമം നൽകിയേക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. 

related stories