Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലിയുടെ ശൈലി പോണ്ടിങ്ങിന് സമം: മൈക് ഹസി

Virat Kohli

ചെന്നൈ ∙ ക്യാപ്റ്റൻസിയിൽ വിരാട് കോഹ്‍ലിയെ റിക്കി പോണ്ടിങ്ങുമായി ഉപമിച്ച് മുൻ ഓസീസ് താരം മൈക് ഹസി. കോഹ്‌‍ലി മികച്ച താരമാണ്. നായകനെന്ന നിലയിൽ കോഹ്‍ലി പുറത്തെടുക്കുന്ന ആക്രമണോൽസുകത ഏറെ ഇഷ്ടമാണ്. ടീമംഗങ്ങളെ ഉത്തേജിപ്പിക്കാനും കോഹ്‍ലിക്കാകുന്നു. മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങിന്റെ ക്യാപ്റ്റൻസി ശൈലിയും ഇതുപോലെയായിരുന്നു – ഹസി പറഞ്ഞു.

നായകനെന്ന നിലയിൽ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിന്റെ പ്രകടനവും ഏറെ മെച്ചപ്പെട്ടു. ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും ഒരുപോലെ സ്മിത്ത് മുന്നേറുന്നു. അടുത്തമാസം ഇന്ത്യയിൽ നടക്കുന്ന ഇന്ത്യ–ഓസ്ട്രേലിയ നിശ്ചിത ഓവർ മൽസരങ്ങൾക്കായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ‌ ലീഗിലേക്ക് തിരിച്ചെത്തുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്നും ക്ഷണം ലഭിക്കാൻ കാത്തിരിക്കുകയാണെന്നും ഹസി പറഞ്ഞു.