Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെത്ത്‌വെയ്റ്റിനും ഹോപ്പിനും സെ‍ഞ്ചുറി: ലീഡ്സിൽ വിൻഡീസിന് ലീഡ്

Kraigg-Brathwaite ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ വിൻഡീസ് താരം ക്രെയ്ഗ് ബ്രെത്ത്‌വെയ്റ്റ്.

ലീഡ്സ് ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് മികച്ച സ്കോറിലേക്ക്. രണ്ടാം ദിനം നാലു വിക്കറ്റ് നഷ്ടത്തിൽ 281 റൺസ് നേടിയ സന്ദർശകർക്കിപ്പോൾ 23 റൺസിന്റെ ലീഡുണ്ട്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 258 റൺസിന് അവസാനിച്ചിരുന്നു.

ക്രെയ്ഗ് ബ്രെത്ത്‍വെയ്റ്റിന്റെയും (134 ) ഷായ് ഹോപ്പിന്റെയും(128) സെഞ്ചുറികളാണു വിൻഡീസിനെ മികച്ച സ്കോറിലെത്തിച്ചത്. നാലു വിക്കറ്റ് വീതം നേടിയ കെമർ റോഷിന്റെയും ഷാൻ ഗബ്രിയേലിന്റെയും മികവിലാണ് ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ പുറത്താക്കിയത്.