Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സേവാഗും അക്തറും വീണ്ടും നേർക്കുനേർ എത്തുന്നു; ഇത്തവണ മൺപിച്ചിലല്ല, ഐസ് പിച്ചിൽ!

Akthar-and-Sehwag

ന്യൂഡൽഹി∙ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗും പാക്കിസ്ഥാന്റെ തീപ്പൊരി പേസ് ബോളർ ശുഐബ് അക്തറും വീണ്ടും നേർക്കുനേർ. ഇത്തവണ മൺപിച്ചിലല്ല, ഐസ് പിച്ചിലാണ് ഇരുവരും പോരാട്ടത്തിനൊരുങ്ങുന്നത്.

സ്വിറ്റ്സർലൻഡിലെ സെന്റ് മൊറിറ്റ്സിലുള്ള ഐസ് തടാകമാണ് സേവാഗ്–അക്തർ ഐസ് ക്രിക്കറ്റ് മൽസരത്തിനു വേദിയാകുന്നത്. 1988 മുതൽ ഇവിടെ ഐസ് ക്രിക്കറ്റ് നടക്കുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് വലിയ താരങ്ങൾ കളിക്കാനിറങ്ങുന്നത്.

അടുത്ത വർഷം ഫെബ്രുവരി എട്ടിനും ഒൻപതിനും നടക്കുന്ന ട്വന്റി20 മൽസരത്തിൽ മുഹമ്മദ് കൈഫ്, മഹേള ജയവർധനെ, ലസിത് മലിംഗ, മൈക്ക് ഹസ്സി, ഗ്രേയം സ്മിത്ത്, ജാക്വസ് കാലിസ്, ഡാനിയേൽ വെട്ടോറി, നതാൻ മക്കല്ലം, ഗ്രാന്റ് എലിയട്ട്, മോണ്ടി പനേസർ, ഒവൈസ് ഷാ എന്നിവരും കളിക്കാനുണ്ടാകും.