Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാറ്റിങ്ങിൽ പൂജാരയും ബോളിങ്ങിൽ ജഡേജയും രണ്ടാം റാങ്കിൽ

CRICKET-IND-SRI

ദുബായ് ∙ ഇന്ത്യയുടെ ചേതേശ്വർ പൂജാര വീണ്ടും ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്. നാഗ്പുരിൽ ശ്രീലങ്കയ്ക്കെതിരായ സെഞ്ചുറിയുടെ കരുത്തിൽ 888 റാങ്കിങ് പോയിന്റു നേടിയാണു പൂജാരയുടെ മുന്നേറ്റം. ഈവർഷമാദ്യവും പൂജാര രണ്ടാം റാങ്കിലെത്തിയിരുന്നു. ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ബാറ്റ്സ്മാൻമാരിൽ ഒന്നാമത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി അഞ്ചാം സ്ഥാനം നിലനിർത്തി. എട്ടാംസ്ഥാനത്തായിരുന്ന ലോകേഷ് രാഹുൽ ഒൻപതാം സ്ഥാനത്തേക്കും പതിമൂന്നാം റാങ്കിൽ തുടർന്ന രഹാനെ പതിനഞ്ചാം റാങ്കിലേക്കും താഴ്ന്നു.

നാഗ്പുർ ടെസ്റ്റിൽ അഞ്ചു വിക്കറ്റു നേടിയ രവീന്ദ്ര ജഡേജ ബോളിങ്ങിൽ ലോക രണ്ടാം റാങ്ക് തിരിച്ചുപിടിച്ചു. മുന്നൂറു വിക്കറ്റെന്ന ചരിത്രനേട്ടം കുറിച്ച അശ്വിൻ നാലാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സനാണ് ഒന്നാമത്. 

related stories