Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോസ് ടെയ്‌ലറിന് 17–ാം സെഞ്ചുറി; ന്യൂസീലൻഡ് വിജയത്തിലേക്ക്

Ross Taylor

ഹാമിൽട്ടൻ∙ 17–ാം സെഞ്ചുറി നേടി റെക്കോർഡിട്ട റോസ് ടെയ്‌ലറിന്റെ മികവിൽ വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിൽ ന്യൂസീലൻഡ് വിജയത്തിലേക്ക്. 444 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ വിൻഡീസിന് 30 റൺസെടുക്കുമ്പോഴേക്കു രണ്ടു വിക്കറ്റ് നഷ്ടമായി. രണ്ടു ദിവസം ബാക്കി നിൽക്കെ റെക്കോർഡ് ലക്ഷ്യം വിൻഡീസിന് അകലെയാണ്. 

മൂന്നാംദിനം ന്യൂസീലൻഡ് സമ്പൂർണാധിപത്യം പുലർത്തി. വിൻഡീസിനെ ആദ്യ ഇന്നിങ്സിൽ 221 റൺസിനു പുറത്താക്കിയ അവർ 152 റൺസിന്റെ ലീഡ് എടുത്തു. പിന്നീട് രണ്ടാം ഇന്നിങ്സിൽ കിവീസ് എട്ടു വിക്കറ്റിന് 291 റൺസെടുത്തു ഡിക്ലയർ ചെയ്തു. ടെയ്‌ലർ 107 റൺസോടെ പുറത്താകാതെ നിന്നു.

ന്യൂസീലൻഡിനു വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ റോസ് ടെയ്‌ലറും ഇടംപിടിച്ചു. മാർട്ടിൻ ക്രോ, ഇപ്പോഴത്തെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ എന്നിവരും 17 സെഞ്ചുറി നേടിയിട്ടുണ്ട്. ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡ് ഇന്നിങ്സ് വിജയം നേടിയിരുന്നു.