Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലണ്ട് പര്യടനത്തിനു മുൻപ് അയർലൻഡിൽ ട്വന്റി20 പരമ്പര കളിക്കാൻ കോഹ്‍ലിയും സംഘവും

india ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ താരങ്ങൾ

ന്യൂഡൽഹി∙തുടർച്ചയായുള്ള വിദേശ പര്യടനത്തോടൊപ്പം അയർ‌ലൻഡുമായി രണ്ടു ട്വന്റി20 മൽസരങ്ങൾ ഇന്ത്യ കളിക്കും. ജൂലൈയിൽ തുടങ്ങുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ജൂൺ 27, 29 തീയതികളിൽ ഡബ്ലിനിൽ വച്ചാണ് മൽസരവും നടക്കുകയെന്ന് ബിസിസിഐ അറിയിച്ചു. മൂന്നു വീതം ഏകദിന, ട്വന്റി20 മൽസരങ്ങളും അഞ്ച് ടെസ്റ്റുകളുമാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിൽ കളിക്കാനുള്ളത്.

2007ലാണ് അയർലൻഡിൽ ഇന്ത്യൻ ടീം അവസാനം കളിച്ചത്. അന്ന് നടന്ന ഏകദിനത്തിൽ ഡക്‌‍വർത്ത് ലൂയിസ് നിയമപ്രകാരം ഒമ്പത് വിക്കറ്റിന് ഇന്ത്യ ജയിച്ചു.  അയർ‌ലൻഡുമായി 2009 ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യ ഏക ട്വന്റി20 മൽസരം കളിച്ചിട്ടുള്ളത്. ഈ വർഷം ആദ്യ ടെസ്റ്റ് മൽസരവും കളിക്കാൻ ഒരുങ്ങുകയാണ് അയർലൻഡ്. പാക്കിസ്ഥാനാണ് എതിരാളികൾ. മെയ് 11 മുതൽ 15 വരെയാണ് അവരുടെ കന്നി ടെസ്റ്റ് പോരാട്ടം. ഏകദിന മൽസരങ്ങളിൽ കരുത്തരായ പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് എന്നിവർക്കെതിരെ വിജയം സ്വന്തമാക്കാൻ അയർലൻഡിന് സാധിച്ചിട്ടുണ്ട്.