Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വന്റി20 പരമ്പര: ആദ്യ മൽസരത്തിൽ കിവീസിന് ജയം

cricket

വെല്ലിങ്ടൺ ∙ ഏകദിന പരമ്പരയിലെ തകർപ്പൻ ഫോം തുടരുന്ന ന്യൂസീലൻഡ് ട്വന്റി20 പരമ്പരയിലെ ആദ്യ മൽസരത്തിൽ പാക്കിസ്ഥാനെ ഏഴു വിക്കറ്റിനു തകർത്തു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 105 റൺസ് മാത്രം നേടിയപ്പോൾ 25 പന്തുകൾ ബാക്കിനിർത്തി കിവീസ് വിജയത്തിലെത്തി.

കോളിൻ മൺറോ 49 റൺസെടുത്തു പുറത്താകാതെ നിന്നു. ഇതോടെ കഴിഞ്ഞ രണ്ടു മാസത്തിനിടെ വിവിധ ഫോർമാറ്റുകളിലായി ന്യൂസീലൻഡ് സ്വന്തമാക്കുന്നതു 13–ാം വിജയം. പാക്കിസ്ഥാനെതിരെ അഞ്ചു മൽസര ഏകദിന പരമ്പര വിജയം, വിൻഡീസിനെതിരെ ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പര വിജയങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.