Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗ്ലദേശ് അടിച്ചു ജയിച്ചു

CRICKET-SRI-BAN മുഷ്ഫിഖുറിന്റെ ബാറ്റിങ്.

കൊളംബോ ∙ മുഷ്ഫിഖുർ റഹിമിന്റെ വെടിക്കെട്ട് ബാറ്റിങിൽ ശ്രീലങ്കയ്ക്കെതിരായ ത്രിരാഷ്ട്ര ട്വന്റി20യിൽ ബംഗ്ലദേശിന് അഞ്ചു വിക്കറ്റിന്റെ ആവേശ ജയം. ആദ്യം ബാറ്റ് ചെയ്ത് ലങ്ക കുറിച്ച 215 റൺസ് 19.4 ഓവറിൽ ബംഗ്ലദേശ് മറികടന്നു. 35 പന്തിൽ 72 റൺസെടുത്ത മുഷ്ഫിഖുറാണ് മാൻ ഓഫ് ദ് മാച്ച്. മുഷ്ഫിഖുർ അഞ്ചു ഫോറും നാലു സിക്സുമടിച്ചു. ഓപ്പണർമാരായ തമിം ഇഖ്ബാലും (47) ലിറ്റൺ ദാസും (43) നൽകിയ തുടക്കം മുതലാക്കിയ മുഷ്ഫിഖുർ ലങ്കൻ ബോളർമാരെ കാഴ്ച്ചക്കാരാക്കി. ടൂർണെമെന്റിൽ നാളെ ഇന്ത്യ ലങ്കയെ നേരിടും.

നേരത്തെ കുശാൽ മെൻഡിസിന്റെയും (57) കുശാൽ പെരേരയുടെയും (74) ബാറ്റിങ് മികവിലാണ് ലങ്ക വൻസ്കോർ കുറിച്ചത്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടേതു മികച്ച തുടക്കമായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ മെൻഡിസും ധനുഷ്ക ഗുണതിലകെയും കൂട്ടിച്ചേർത്തത് 56 റൺസ്. 30 പന്തിൽ അഞ്ചു സിക്സും രണ്ടു ഫോറും അടങ്ങുന്നതാണു മെൻഡിസിന്റെ ഇന്നിങ്സ്. പെരേര 48 പന്തിൽ എട്ടു ഫോറും രണ്ടു സിക്സുമടിച്ചു.

related stories