Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൻഡീസിനു ജയം; സൂപ്പർ സിക്സിൽ

Cricket

ഹരാരെ ∙ റോവ്മാൻ പവലിന്റെ കന്നി സെഞ്ചുറിയുടെ മികവിൽ അയർലൻഡിനെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് ഐസിസി ലോകകപ്പ് യോഗ്യതാ ചാംപ്യൻഷിപ്പിന്റെ സൂപ്പർ സിക്സിൽ കടന്നു. ഹരാരെ സ്പോർട്സ് ക്ലബിൽ 52 റൺസിനാണ് വിൻഡീസിന്റെ ജയം. സ്കോർ: വിൻഡീസ്–50 ഓവറിൽ എട്ടിന് 257. അയർലൻഡ്–46.2 ഓവറിൽ 205നു പുറത്ത്.

ഹോങ്കോങിനെ 89 റൺസിനു തോൽപ്പിച്ച് സിംബാബ്‌വെയും മുന്നേറി. 100 പന്തിൽ 101 റൺസെടുത്ത പവലിന്റെ ഇന്നിങ്സായിരുന്നു മൽസരത്തിന്റെ സവിശേഷത. ക്യാപ്റ്റൻ ജേസൺ ഹോൾഡറുമൊത്ത് (54) ആറാം വിക്കറ്റിൽ 86 റൺസാണ് പവൽ ചേർത്തത്. ഒരു ഘട്ടത്തിൽ അഞ്ചിന് 83 എന്ന നിലയിലായിരുന്നു വിൻഡീസ്. ക്രിസ് ഗെയ്ൽ 14 റൺസിനു പുറത്തായി.