Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലണ്ട്– കിവീസ് ഡേ നൈറ്റ് ടെസ്റ്റ് ഇന്നുമുതൽ

CRICKET-PAK-WSI-TEST

ഓക്‌ലൻഡ് ∙ അഞ്ചു മാസത്തെ വിലക്കിനുശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന ഓൾറൗണ്ടർ ബെൻ സ്റ്റോക്സിൽ പ്രതീക്ഷയർപ്പിച്ച് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നു. ന്യൂസീലൻഡിനെതിരായ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് ഓക്‌ലൻഡാണ് വേദി. സെപ്റ്റംബറിൽ നൈറ്റ് ക്ലബിൽ നടന്ന അക്രമസംഭവത്തെത്തുടർന്ന് സ്റ്റോക്സിനെ ആഷസ് പരമ്പര ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.

കീവീസിനെതിരായ ഏകദിന പരമ്പരയിൽ സ്റ്റോക്സ് മടങ്ങിയെത്തിയെങ്കിലും പരുക്ക് വില്ലനായി. ഏകദിന പരമ്പര 3–2ന് സ്വന്തമാക്കിയ ഇംഗ്ലണ്ടാണ് ആത്മവിശ്വാസത്തിൽ ഒരുപടി മുന്നിൽ. പരുക്കേറ്റ സീനിയർ താരം റോസ് ടെയ്‍ലർ മടങ്ങിയെത്തുന്നത് കിവീസിന് നേട്ടമാകും. സ്പിൻ ബോളിങ്ങിലേക്ക് മിച്ചൽ സാന്റ്നറും മടങ്ങിയെത്തും. രാജ്യാന്തര തലത്തിലെ ഒൻപതാം ഡേ നൈറ്റ് ടെസ്റ്റാണ് ഇന്നു നടക്കുക. 

related stories