Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തോടെ ഇംഗ്ലണ്ട്; മൂന്നു വിക്കറ്റിന് 202

CRICKET-NZL-ENG സ്റ്റോൺമാനും(വലത്ത്) ജയിംസ് വിൻസും ബാറ്റിങ്ങിനിടെ

ക്രൈസ്റ്റ്ചർച്ച്∙ ആദ്യ ടെസ്റ്റിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ന്യൂസീലൻഡിനെതിരെ ശക്തമായ നിലയിൽ. മൂന്നാം ദിവസം വെളിച്ചക്കുറവു മൂലം നേരത്തേ കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റിന് 202 റൺസെടുത്തിട്ടുണ്ട്. ഇതോടെ അവർക്ക് 231 റൺസിന്റെ ലീഡ് സ്വന്തം. 30 റൺസെടുത്ത ജോ റൂട്ടും 19 റൺസെടുത്ത ഡേവിഡ് മാലനുമാണ് ക്രീസിൽ. ജയിംസ് വിൻസ് 76 റൺസും മാർക് സ്റ്റോൺമാൻ 60 റൺസും നേടി. 

ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡിനെ 278 റൺസിനു പുറത്താക്കി 29 റൺസിന്റെ ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ടിനു വേണ്ടി രണ്ടാം ഇന്നിങ്സിന്റെ രണ്ടാം വിക്കറ്റിൽ വിൻസും സ്റ്റോൺമാനും ചേർന്നെടുത്ത 123 റൺസ് ആണ് ശക്തമായ നിലയിൽ എത്തിച്ചത്. ടെസ്റ്റിൽ മൂന്നാം അർധ സെഞ്ചുറി കണ്ടെത്തിയ വിൻസ് ഇടക്കാലത്തിനു ശേഷം വീണ്ടും ഫോമിലെത്തി. രണ്ടാം അർധ സെഞ്ചുറി കുറിച്ച സ്റ്റോൺമാൻ ടെസ്റ്റിലെ മൂന്നാം അർധ ശതകമാണു കുറിച്ചത്. 

നേരത്തെ ന്യൂസീലൻഡിനു വേണ്ടി ടിം സൗത്തി 50 റൺസെടുത്തു. നീൽ വാഗ്‌നർ(24), ട്രെന്റ് ബോൾട്ട്(16) എന്നിവരും വാലറ്റത്തു മികച്ച പ്രകടനം നടത്തിയതോടെയാണു തുടക്കത്തിൽ തകർച്ചയിൽ നിന്നു വൻതിരിച്ചുവരവു നടത്താൻ കിവീസിനായത്. 

related stories