Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വന്റി20 ക്രിക്കറ്റിൽ 104 ടീമുകൾക്ക് രാജ്യാന്തര പദവി

CRICKET-ICC/

കൊൽക്കത്ത∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) അംഗങ്ങളായ 104 രാജ്യങ്ങൾക്കും ട്വന്റി20 ക്രിക്കറ്റിൽ രാജ്യാന്തര പദവി നൽകും. നിലവിൽ പൂർണാംഗങ്ങളായ 12 രാജ്യങ്ങൾക്കും സ്കോട്‌ലൻഡ്, നെതർലൻഡ്, ഹോങ്കോങ്, യുഎഇ, ഒമാൻ, നേപ്പാൾ എന്നീ രാജ്യങ്ങൾക്കുമാണ് രാജ്യാന്തര ട്വന്റി20യിൽ പങ്കെടുക്കാൻ അനുമതി. പുരുഷ ടീമുകൾക്കും വനിത ടീമുകൾക്കും അനുമതി നൽകുമെന്നും ഐസിസി അറിയിച്ചു. 

വനിത ടീമുകൾക്ക് ഈ വർഷം ജൂലൈ ഒന്നു മുതലും പുരുഷ ടീമുകൾക്ക് അടുത്ത വർഷം ജനുവരി ഒന്നു മുതലും അനുമതി ലഭിക്കുമെന്നു ഐസിസി സിഇഒ: റിച്ചാർഡ്സൺ അറിയിച്ചു.