Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥാനം നഷ്ടമായത് വലിയ പ്രതിഭയ്ക്കുവേണ്ടിയല്ലേ, ദുഃഖമില്ല: കാർത്തിക്

dhoni-karthik ധോണി, കാർത്തിക്

ബെംഗളൂരു∙ വിക്കറ്റ് കീപ്പർ – ബാറ്റ്സ്മാന്റെ റോൾ മഹേന്ദ്ര സിങ് ധോണി തിരുത്തിയെഴുതിയ കാലത്തു വിക്കറ്റ് കീപ്പർ ആയിരിക്കുന്നത് അനായാസ ജോലിയല്ല. ഇന്ത്യൻ കുപ്പായത്തിൽ അവസാന ടെസ്റ്റ് 2010ൽ കളിച്ച ദിനഷ് കാർത്തിക് തനിക്കു നഷ്ടമായ അവസരങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും പറയുന്നതു തികഞ്ഞ സത്യസന്ധതയോടെയാണ്.

 ‘‘പ്രകടനത്തിലെ സ്ഥിരതയെക്കാളുപരി അതിനുള്ള മികവില്ലായിരുന്നുവെന്നതാണു യാഥാർഥ്യം. ധോണിയെപ്പോലൊരാൾ ഇന്ത്യയുടെ ഏറ്റവും മികച്ച നായകനായി വളരുന്നു കാലമായിരുന്നു അത്.’’– നാളെ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിലൂടെ വീണ്ടും മടങ്ങിയെത്തുന്ന ദിനേഷ് കാർത്തിക് പറഞ്ഞു. 

പരുക്കേറ്റ വൃദ്ധിമാൻ സാഹയ്ക്കു പകരക്കാരനായാണു ദിനേഷ് കാർത്തിക് വീണ്ടും ടീമിലെത്തുന്നത്. 23 ടെസ്റ്റുകൾ കളിച്ച ദിനേഷ് കാർത്തിക്കിന്റെ അവസാന ടെസ്റ്റ് 2010ൽ ബംഗ്ലദേശിനെതിരെ ആയിരുന്നു. പിന്നീട് നടന്ന 87 ടെസ്റ്റുകളിൽ സ്ഥാനം ലഭിച്ചില്ല. ഇത് ഒരു ഇന്ത്യൻ ‘റെക്കോർഡാണ്.’ 83 ടെസ്റ്റുകൾക്കു ശേഷം തിരിച്ചെത്തിയ പാർഥിവ് പട്ടേലായിരുന്നു പട്ടികയിൽ ഇതുവരെ മുന്നിൽ. 

എട്ടു വർഷത്തെ ഇടവേള. ‘‘സാധാരണക്കാരനായ ഒരു ക്രിക്കറ്റ് താരത്തിനു വേണ്ടിയല്ല എനിക്കു ടീമിൽ സ്ഥാനം നഷ്ടമായത്. 

അക്കാലത്ത് എന്റെ സ്ഥാനം നിലനിർത്താൻ പോന്ന മികവു പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഒരു അവസരം ലഭിച്ചു. പരമാവധി മുതലെടുക്കണമെന്നാണ് ആഗ്രഹം.’’– ദിനേഷ് പറഞ്ഞു. 

ധോണിയുടെ പേരിൽ 2014 വരെ ദിനേഷ് കാർത്തിക് ഒഴിവാക്കപ്പെട്ടെങ്കിൽ, ധോണി വിരമിച്ചതോടെ വൃദ്ധിമാൻ സാഹയ്ക്കായി ആ സ്ഥാനം. കീപ്പർ ജോലിയിൽ തുടരാൻ എന്തു ചെയ്യണമെന്നു ചിന്തിച്ചുകൊണ്ടിരുന്നാൽ അഫ്ഗാനിസ്ഥാനെതിരെ മൽസരിക്കുന്നുവെന്ന കാര്യം വിസ്മരിക്കപ്പെടുമെന്നു ദിനേഷ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.