Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിവക്കുട്ടി എന്റെ ജീവിതം മാറ്റി: ധോണി

Ziva-Dhoni

മുംബൈ∙ അച്ഛനായ ശേഷം ക്രിക്കറ്റ് താരമെന്ന നിലയിൽ മാറ്റം വന്നിട്ടുണ്ടോയെന്നു ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് അറിയില്ല. എന്നാൽ വ്യക്തിയെന്ന നിലയിൽ ഏറെ മാറ്റം വന്നുവെന്ന് ആ അച്ഛൻ തിരിച്ചറിയുന്നുമുണ്ട്. ‘‘ക്രിക്കറ്റ് താരമെന്ന നിലയിൽ മാറിയിട്ടുണ്ടോ ?,  എന്നാൽ എന്റെ ജീവിതത്തിൽ ഏറെ മാറ്റം വന്നു. പെൺകുട്ടികൾക്ക് അച്ഛനോടായിരിക്കുമല്ലോ അടുപ്പം’’– സ്റ്റാർ സ്പോർട്സ് സംഘടിപ്പിച്ച പരിപാടിയിൽ ധോണി മനസ്സു തുറന്നു. 

കഴിഞ്ഞ ഐപിഎൽ കാലം മുഴുവൻ സിവ ധോണിക്കൊപ്പമുണ്ടായിരുന്നു. മൽസരശേഷമുള്ള ആഘോഷങ്ങളിലും സിവ പങ്കാളിയായി. ‘‘ടീമിലെ ഒട്ടറെപ്പേരുടെ കുട്ടികൾ ഒപ്പമുണ്ടായിരുന്നു. ഓരോ കളി കഴിയുമ്പോഴും അവളുടെ ആവശ്യം ഗ്രൗണ്ടിൽ  കൊണ്ടുപോകണമെന്നതായിരുന്നു.’’– ധോണി പറഞ്ഞു.