Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയർലൻഡിനെതിരെ 143 റൺസ് ജയം; ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ

IRL-IND-T20 - Lokesh Rahul അയർലൻഡിനെതിരെ കെ.എൽ. രാഹുലിന്റെ ബാറ്റിങ്.

ഡബ്ലിൻ∙ അയർലൻഡിനെതിരായ രണ്ടാം ട്വന്റി20യിലെ 143 റൺസിന്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ പരമ്പര 2–0നു സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ കെ.എൽ. രാഹുലിന്റെയും (36 പന്തിൽ 70) സുരേഷ് റെയ്നയുടെയും (45 പന്തിൽ 69) അർധ സെഞ്ചുറികളുടെ കരുത്തിൽ നാലു വിക്കറ്റിന് 213 റൺസെടുത്തു.  അയർലൻഡ് 12.3 ഓവറിൽ 70 റൺസിനു പുറത്തായി. ശിഖർ ധവാനും എം.എസ്. ധോണിക്കും ഭുവനേശ്വർ കുമാറിനും ജസ്പ്രീത് ബുമ്രയ്ക്കും ഇന്ത്യ വിശ്രമം അനുവദിച്ചപ്പോൾ കെ.എൽ. രാഹുൽ, ദിനേഷ് കാർത്തിക്, ഉമേഷ് യാദവ്, സിദ്ധാർഥ് കൗൾ എന്നിവർ ടീമിലെത്തി. 

ഒൻപതു റൺസെടുത്ത കോഹ്‌ലിയെ തുടക്കത്തിലേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ 102 റൺസ് ചേർത്ത രാഹുൽ–റെയ്ന സഖ്യം ഐറിഷ് പ്രതീക്ഷകൾ തല്ലിക്കെടുത്തി. രാഹുൽ പുറത്തായ ശേഷം നാലാമനായി ക്രീസിലെത്തിയ രോഹിത് ശർമ (0) പെട്ടെന്നു പുറത്തായെങ്കിലും അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയുടെ(9 പന്തിൽ 32) ബാറ്റിങ്  സ്കോർ 200 കടത്തി.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.