Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന് ജയം; ഫഖർ സമാന് ‘ആയിരം റൺസ്’ റെക്കോർഡ്

fakhar-zaman ഫഖർ സമാൻ

ബുലവായോ ∙ സിംബാബ്‍വെയ്ക്കെതിരായ അഞ്ചു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിൽ പാക്കിസ്ഥാന് സമ്പൂർണ വിജയം. പാക്ക് ബാറ്റ്സ്മാൻമാർ തകർത്താടിയ പരമ്പരയിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാൻ 131 റൺസിന് ആതിഥേയരെ തകർത്തു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഇമാം ഉൾ ഹഖ് (110), ബാബർ അസം (106*), ഫഖർ സമാൻ (85) എന്നിവരുടെ മികവിൽ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 364 റൺസെടുത്തു. സിംബാബ്‍വെയുടെ മറുപടി നാലിന് 233ൽ ഒതുങ്ങി.

ഏറ്റവും കുറവ് ഇന്നിങ്സിൽ ആയിരം റൺസ് തികച്ച ബാറ്റ്സ്മാന്റെ റെക്കോർഡ് ഇനി പാക്കിസ്ഥാന്റെ ഓപ്പണർ ഫഖർ സമാന് സ്വന്തം. ഇന്നലെ 83 പന്തിൽ 85 റൺസെടുത്ത സമാൻ തന്റെ പതിനേഴാം ഇന്നിങ്സിൽ ആയിരം തികച്ചു. 21 ഇന്നിങ്സിൽ 1000 തികച്ചതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. റിച്ചാർഡ്സ്, പീറ്റേഴ്സൻ, ട്രോട്ട്, ഡി കോക്ക്, അസം എന്നിവർ 21 ഇന്നിങ്സിൽ 1000 തികച്ചിരുന്നു. പരമ്പരയിൽ 515 റൺസെടുത്ത സമാൻ അഞ്ചു മത്സര പരമ്പരയിൽ ഏറ്റവുമധികം റൺസെടുത്തതിന്റെ റെക്കോർഡും സ്വന്തമാക്കി.   

related stories