Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാം ടെസ്റ്റ്: ആദിൽ റഷീദ് ഇംഗ്ലണ്ട് ടീമിൽ

ലണ്ടൻ ∙ ഏകദിന പരമ്പരയിലെ മികച്ച പ്രകടനം ലെഗ് സ്പിന്നർ ആദിൽ റഷീദിനു തുണയായി. ഇന്ത്യയ്ക്കെതിരെ ബുധനാഴ്ച ബിർമിങ്‍ഹാമിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനുള്ള 13 അംഗ ഇംഗ്ലണ്ട് ടീമിൽ റഷീദിനെ ഉൾപ്പെടുത്തി. 2016 ഡിസംബറിൽ ഇന്ത്യയ്ക്കെതിരെ ചെന്നൈയിലാണു റഷീദ് അവസാനം ടെസ്റ്റ് കളിച്ചത്.

ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കും എതിരായ സമീപകാല ഏകദിന പരമ്പരയിൽ 23.95 ശരാശരിയിൽ 20 വിക്കറ്റു നേടിയതാണു റഷീദിനെ തുണച്ചത്. വൂസ്റ്റർഷെറിന്റെ മോയിൻ അലിയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കൗണ്ടി ക്രിക്കറ്റിലെ മികച്ച പ്രകടനം എസെക്സ് സീമർ ജെയ്മി പോർട്ടർക്ക് ടെസ്റ്റിൽ അരങ്ങേറാൻ വഴിതുറന്നു.

ടീം: ജോ റൂട്ട് (ക്യാപ്റ്റൻ), മോയിൻ അലി, ജയിംസ് ആൻഡേഴ്സൻ, ജോണി ബെയർസ്റ്റോ, സ്റ്റുവർട്ട് ബ്രോഡ്, ജോസ് ബട്‍ലർ, അലസ്റ്റയർ കുക്ക്, സാം കറൻ, കീറ്റൺ ജെന്നിങ്സ്, ഡേവിഡ് മലൻ, ആദിൽ റഷീദ്, ബെൻ സ്റ്റോക്സ്.