Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെസ്റ്റ് ഇൻഡീസിന് മൂന്നു റൺസ് ജയം

cricket-logo-15

പ്രോവിഡൻസ് (ഗയാന) ∙ ഷിമ്റോൻ ഹെറ്റ്മിയറുടെ സെഞ്ചുറിക്കരുത്തിൽ ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് മൂന്നു റൺസ് ജയം. 93 പന്തിൽ 125 റൺസെടുത്ത ഹെറ്റ്മിയറുടെ സെഞ്ചുറിയോടെ നിശ്ചിത 50 ഓവറിൽ 271 റൺസെടുത്ത വിൻഡീസിനെതിരെ ബംഗ്ലദേശ് ആറിന് 268ൽ ഒതുങ്ങി.

വിൻഡീസ് ക്യാപ്റ്റൻ ജയ്സൻ ഹോൾഡർ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ ഏഴു റൺസ് വേണ്ടിയിരുന്ന ബംഗ്ലദേശിന് ആദ്യ പന്തിൽ ടോപ് സ്കോറർ മുഷ്ഫിഖുർ റഹിമിനെ നഷ്ടമായി. അടുത്ത അഞ്ചു പന്തുകളിൽ നാലു റൺസെടുക്കാനേ അവർക്കു കഴിഞ്ഞുള്ളു. 4.4 ഓവറിൽ 50 റൺസ് തികച്ച് തുടങ്ങിയ ബംഗ്ലദേശിന് ഒടുക്കം പിഴയ്ക്കുകയായിരുന്നു. 

ആദ്യ മത്സരത്തിൽ ബംഗ്ലദേശിനായിരുന്നു ജയം. പരമ്പരയിലെ അവസാന മത്സരം നാളെ സെന്റ് കിറ്റ്സിൽ നടക്കും. 

സ്കോർ: വെസ്റ്റ് ഇൻഡീസ്: 271 ( ഹെറ്റ്മിയർ 125, പവൽ 44, റൂബെൽ ഹുസൈൻ 3–61), ബംഗ്ലദേശ് ആറിന് 268 ( റഹിം 68, ഷക്കീബ് 56, നഴ്സ് 1–34).