Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൻഡീസിനെ വീഴ്ത്തി ബംഗ്ലദേശിനു പരമ്പര

Tamim സെഞ്ചുറി നേടിയ തമിം ഇഖ്ബാലിനെ മഹ്മദുല്ല അഭിനന്ദിക്കുന്നു.

ബസറ്റെർ (സെന്റ്കിറ്റ്സ്) ∙ വെസ്റ്റ് ഇൻഡീസിനെ സ്വന്തം തട്ടകത്തിൽ കീഴ്പ്പെടുത്തി ബംഗ്ലദേശിന് ഏകദിന പരമ്പരയിൽ അഭിമാനാർഹമായ വിജയം. മൂന്നാം ഏകദിനത്തിൽ വാർണർ പാർക്കിൽ 18 റൺസിനാണു ബംഗ്ലദേശ് വിജയിച്ചത്. ഒൻപതു വർഷത്തിനുശേഷം ആദ്യമായാണു ബംഗ്ലദേശ് ഏഷ്യയ്ക്കു പുറത്ത് ഒരു പരമ്പര വിജയിക്കുന്നത്. വിൻഡീസിനെതിരെ ഏകദിനത്തിൽ അവരുടെ ഏറ്റവും  ഉയർന്ന സ്കോറാണിത്.തമിം ഇക്ബാലിന്റെ പരമ്പരയിലെ രണ്ടാം സെഞ്ചുറിയും മഹ്മദുള്ളയുടെ വെടിക്കെട്ട് ബാറ്റിങ്ങും ചേർന്നപ്പോൾ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് ആറുവിക്കറ്റിനു 301 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 283 റൺസെടുക്കാനെ വിൻഡീസിനു കഴിഞ്ഞുള്ളൂ. റൊവമാൻ പവൽ 41 പന്തിൽനിന്ന് 74 റൺസുമായി ആളിക്കത്തിയെങ്കിലും കരീബിയൻ വിജയത്തിന് അതു പോരായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനുള്ള ബംഗ്ല ക്യാപ്റ്റൻ മൊർതാസയുടെ തീരുമാനം ന്യായീകരിച്ചു ബാറ്റിങ് നിര പ്രതീക്ഷയ്ക്കൊത്തുയർന്നു. 124 പന്തിൽനിന്ന് ഏഴു ഫോറും രണ്ടു സിക്സറുമുൾപ്പെടെയാണു തമിം ഇക്ബാൽ 103 റൺസ് നേടിയത്. ഷാക്കിബ് അൽ ഹസനും തമിമും ചേർന്നു രണ്ടാം വിക്കറ്റിൽ 81 റൺസെടുത്തു. മഹ്മദുള്ളയുടെ ആക്രമണോൽസുക ബാറ്റിങ്  അവസാന 20 ഓവറിൽ 150 റൺസ് നേടാൻ ബംഗ്ലദേശിനെ സഹായിച്ചു. മഹ്മദുള്ള 49 പന്തിൽനിന്നാണ് 67 റൺസ് നേടിയത്.

മറുപടി ബാറ്റിങ്ങിൽ ക്രിസ്ഗെയ്‍ൽ ക്രീസിൽനിന്നു പോകുന്നതുവരെ വിൻഡീസ് വിജയപ്രതീക്ഷയിലായിരുന്നു. 66 പന്തിൽനിന്ന് 73 റൺസ് നേടിയ ഗെയ്‍ലിനെ ലോങ് ഓണിൽ മെഹ്ദി ഹസൻ ക്യാച്ചിലൂടെ പുറത്താക്കി. 

related stories