Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലിയെ ‘പ്രൊപ്പോസ്’ ചെയ്ത യുവതിക്കൊപ്പം സച്ചിന്റെ മകൻ – ചിത്രങ്ങൾ

arjun-wyatt-2 അർജുൻ തെൻഡുൽക്കറും ഡാനിയൽ വയറ്റും. (ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം)

ലണ്ടൻ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയോടുള്ള പ്രണയം തുറന്നുപറ‍ഞ്ഞ് വാർത്തകളിൽ ഇടംപിടിച്ച ഇംഗ്ലിഷ് വനിതാ ക്രിക്കറ്റ് താരം ഡാനിയൽ വയറ്റ് വീണ്ടും വാർത്തകളിൽ. സാക്ഷാൽ സച്ചിൻ െതൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കറിനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വയറ്റ് വീണ്ടും വാർത്തകളിലെ താരമായത്. ഇരുവരും ഒരുമിച്ച് റസ്റ്ററന്റിൽ ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.

ശ്രീലങ്കയ്ക്കെതിരായ യൂത്ത് ടെസ്റ്റിൽ കളിച്ച ഇന്ത്യൻ യൂത്ത് ടീമിന്റെ ഭാഗമായിരുന്ന അർജുന് ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടാനായിരുന്നില്ല. ഇതോടെ, ഇടവേള ആസ്വദിക്കാൻ അർജുൻ ഇംഗ്ലണ്ടിലേക്ക് പറക്കുകയായിരുന്നു.

കോഹ്‍ലി–അനുഷ്ക ശർമ വിവാഹത്തിനു മുൻപുതന്നെ ഇന്ത്യൻ നായകനോടുള്ള പ്രണയം തുറന്നുപറഞ്ഞ് പ്രശസ്തയായ വ്യക്തിയാണ് ഇംഗ്ലിഷ് താരമായ ഡാനിയൽ വയറ്റ്. നാലു വർഷങ്ങൾക്ക് മുൻപ്, ‘കോഹ്‍ലി, മാരി മീ (കോഹ്‍ലി, എന്നെ വിവാഹം കഴിക്കൂ) എന്നു പോസ്റ്റിട്ട വയറ്റ് അന്നുമുതൽ ഇന്ത്യൻ ആരാധകർക്ക് പരിചിതയാണ്. ഇംഗ്ലണ്ട് മണ്ണിൽ കോഹ്‍ലി നേടിയ തകർപ്പൻ സെഞ്ചുറിയിൽ മനം മയങ്ങിയാണ് വയറ്റ് ഇത്തരമൊരു പോസ്റ്റിട്ടത്.

കോഹ്‍ലി എന്ന പേരിന്റെ സ്പെല്ലിങ് തെറ്റിച്ചാണ് (Kohli എന്നാണ് ശരിയായ സ്പെല്ലിങ്. വയറ്റ് എലുതിയത് Kholi എന്നും) എഴുതിയതെങ്കിലും വയറ്റിന്റെ പോസ്റ്റ് വളരെ പെട്ടെന്നാണ് വൈറലായത്. പിന്നീട് കോഹ്‍ലി അനുഷ്കയെ വിവാഹം ചെയ്തപ്പോഴും ആശംസകൾ അറിയിച്ച് വയറ്റ് ട്വീറ്റ് ചെയ്തിരുന്നു.

ഇതിനെല്ലാമൊടുവിൽ കോഹ്‍ലിയെ നേരിട്ടു കാണാനും വയറ്റിന് അവസരം ലഭിച്ചു. അപ്പോൾ തന്റെ ബാറ്റ് വയറ്റിന് സമ്മാനമായി നൽകുകയും ചെയ്തു. കൂടെ ഒരു ഉപദേശവും. ‘എനിക്ക് ആ ട്വീറ്റ് അയച്ച വ്യക്തി നിങ്ങളാണല്ലേ. ഇത്തരം ട്വീറ്റുകൾ പോസ്റ്റ് ചെയ്യരുത്. ആളുകൾ അത് ഗൗരവത്തിലെടുക്കും...’!

related stories