Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ കോഹ്‍ലി എവിടെപ്പോയി?: പരിഹാസവുമായി ഇംഗ്ലിഷ് ആരാധകർ – വിഡിയോ

kohli-english-fans

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിനെ ഇംഗ്ലിഷ് ആരാധകർ പരിഹസിക്കുന്ന വിഡിയോ പുറത്ത്. മൽസരത്തിനുശേഷം സ്റ്റേഡിയത്തിൽനിന്ന് മടങ്ങുന്ന ഇന്ത്യൻ ടീം ബസിനു മുൻപിലാണ്, ‘Where is you kohli gone/ W have James Anderson’ (എവിടെപ്പോയി നിങ്ങളുടെ കോഹ്‍ലി, ഞങ്ങൾക്ക് ജയിംസ് ആൻഡേഴ്സനുണ്ട്) എന്ന വരികൾ പാടി ഇംഗ്ലിഷ് ആരാധകർ നൃത്തം ചെയ്തത്. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഒന്നാം ഇന്നിങ്സിൽ കോഹ്‍ലി സെഞ്ചുറി നേടിയപ്പോൾ ഇന്ത്യൻ ആരാധകരായ ‘ഭാരത് ആർമി’, We have got Kohli, Virat Kohli, I just don't think you understand, he's MS Dhoni's man, he smashes Pakistan, we have got Virat Kohli’ (ഞങ്ങൾക്ക് കോഹ്‍ലിയുണ്ട്, വിരാട് കോഹ്‍ലി, നിങ്ങൾക്കു മനസ്സിലാകുമെന്നു ഞാൻ കരുതുന്നില്ല, എം.എസ്. ധോണിയുടെ ആളാണയാൾ, പാക്കിസ്ഥാനെ അടിച്ചോടിച്ചയാൾ, ഞങ്ങൾക്ക് വിരാട് കോഹ്‍ലിയുണ്ട്) എന്നു പാടിയിരുന്നു. ഇതിനുള്ള മറുപടിയാണ് ഇംഗ്ലിഷ് ആരാധകരുടെ പരിഹാസമെന്നു കരുതുന്നു.

എജ്ബാസ്റ്റനിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ഒറ്റയാൾ പോരാട്ടത്തിനും ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ രക്ഷിക്കാനായിരുന്നില്ല. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറിയും നേടി കോഹ്‍ലി മികവു കാട്ടിയെങ്കിലും, സഹതാരങ്ങൾക്ക് പിന്തുണ നൽകാൻ സാധിക്കാതെ പോയതോടെ ഇന്ത്യ 31 റൺസിനാണ് തോറ്റത്.

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് മണ്ണിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ച കോഹ്‍ലിയുടെ മികവിൽ ഇന്ത്യ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിന് തൊട്ടടുത്തെത്തിയിരുന്നു. രണ്ടാം ഇന്നിങ്സിലാകട്ടെ 194 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്കായി കോഹ്‍ലി അർധസെഞ്ചുറി നേടുകയും ചെയ്തു.

ഇതിനു പിന്നാലെ പുറത്തുവന്ന ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബാറ്റിസ്മാൻമാരുടെ പട്ടികയിൽ ചരിത്രത്തിലാദ്യമായി കോഹ്‍ലി ഒന്നാമതെത്തിയിരുന്നു. പന്തു ചുരണ്ടൽ വിവാദത്തെ തുടർന്ന് സസ്പെൻഷനിലുള്ള ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്‍ലി ഒന്നാമതെത്തിയത്. 2011ൽ സച്ചിൻ ഒന്നാം സ്ഥാനത്തെത്തിയ ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് കോഹ്‍‌ലി.

related stories