Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോർഡ്സിനു പുറത്ത് റേഡിയോ വിൽപ്പനക്കാരനായി അർജുൻ തെൻഡുൽക്കർ!

harbhajan-arjun ലോർഡ്സ് മൈതാനത്തിനു പുറത്ത് റേഡിയോ വിൽക്കുന്ന അർജുനൊപ്പം ഹർഭജൻ.

ലണ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമല്ലെങ്കിലും വാർത്തകളിലെ താരം ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കറാണ്. ഇന്ത്യൻ ടീമിന് പരിശീലനവേളയിൽ ബോൾ ചെയ്തു കൊടുത്തും ലോർഡ്സിലെ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ചും വാർത്തകളിൽ ഇടംപിടിച്ച അർജുൻ, ഇക്കുറി ശ്രദ്ധാകേന്ദ്രമായത് ‘റേഡിയോ വിൽപനക്കാരനായി’ !

ലോർഡ്സ് മൈതാനത്തിനു പുറത്ത് റേഡിയോ വിൽക്കുന്ന അർജുൻ തെൻഡുൽക്കറിനെ തിരിച്ചറിഞ്ഞ് വാർത്ത പുറത്തെത്തിച്ചതാകട്ടെ, മുൻ ഇന്ത്യൻ താരം കൂടിയായ ഹർഭജൻ സിങ്ങും. ജൂനിയർ തെൻഡുൽക്കറിനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് ഹർഭജൻ ഇങ്ങനെ കുറിച്ചു:

‘ഇന്ന് ലോർഡ്സിൽ റേഡിയോ വിൽക്കുന്നത് ആരാണെന്നു നോക്കൂ. അൻപതെണ്ണം വിറ്റുകഴിഞ്ഞു. വേഗം വാങ്ങിക്കോളൂ, കുറച്ചുകൂടിയേ അവശേഷിക്കുന്നുള്ളൂ...’. ‘ഗുഡ് ബോയ്’ എന്ന ഹാഷ് ടാഗോടെയാണ് ഭാജിയുടെ ട്വീറ്റ്.

related stories