Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചാം ഏകദിനത്തിൽ 178 റൺസിന് തോറ്റിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര; ധനഞ്ജയയ്ക്ക് ആറു വിക്കറ്റ്

sri-lanka-vs-south-africa ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആറു വിക്കറ്റ് വീഴ്ത്തിയ ധനഞ്ജയയ്ക്ക് സഹതാരങ്ങളുടെ അഭിനന്ദനം.

കൊളംബോ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അ‍ഞ്ചാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് കൂറ്റൻ ജയം. ശ്രീലങ്ക 178 റൺസിന് ജയിച്ചെങ്കിലും അഞ്ച് മൽസരങ്ങൾ അടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 299 റൺസെടുത്തപ്പോൾ, ദക്ഷിണാഫ്രിക്കയുടെ മറുപടി 121 റൺസിലൊതുങ്ങി. ഒൻപത് ഓവറിൽ 29 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് പിഴുത അഖില ധനഞ്ജയയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ധനഞ്ജയയാണ് കളിയിലെ കേമനും. ദക്ഷിണാഫ്രിക്കയുെട ജെ.പി. ഡുമിനിയാണ് പരമ്പരയിലെ താരം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസിന്റെ പ്രകടനമാണ് മികച്ച സ്കോർ സമ്മാനിച്ചത്. ഓവർ തീർന്നതുകൊണ്ടു മാത്രം ഏകദിനത്തിലെ മൂന്നാം സെഞ്ചുറി മൂന്നു റൺസിന് നഷ്ടമായെങ്കിലും മാത്യൂസിന്റെ ഉജ്വല പ്രകടനമാണ് ലങ്കയ്ക്ക് മൽസരത്തിൽ ആധിപത്യം സമ്മാനിച്ചത്. 97 പന്തുകൾ നേരിട്ട മാത്യൂസ്, 11 ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടെ 97 റൺസെടുത്ത് പുറത്താകാതെ നിന്നു.

dhananjaya-vs-sa

ഓപ്പണർ നിരോഷൻ ഡിക്‌വല്ല (65 പന്തിൽ 43), കുശാൽ മെന്‍ഡിസ് (43 പന്തിൽ 38), ഡിസിൽവ (41 പന്തിൽ 30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ ഷനക പുറത്തെടുത്ത വെടിക്കെട്ടാണ് ശ്രീലങ്കൻ സ്കോർ 300 റൺസിന് ഒരു റൺ മാത്രം അകലെ എത്തിച്ചത്.

300 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയെ ധനഞ്ജയയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കൻ സ്പിന്നർമാർ കറക്കി വീഴ്ത്തുമ്പോൾ, പ്രതിരോധിച്ചു നിൽക്കാനായത് ക്വിന്റൻ ഡികോക്കിനു മാത്രം. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ ഏക അർധസെ‍ഞ്ചുറി കണ്ടെത്തിയ ഡികോക്ക, 57 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 54 റൺസെടുത്ത് പുറത്തായി.

dumini-vs-sl

ഡികോക്കിനെ കൂടാതെ ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത് എയ്ഡൻ മർക്രം (13 പന്തിൽ 20), ജെ.പി. ഡുമിനി (13 പന്തിൽ 12), കഗീസോ റബാഡ (18 പന്തിൽ പുറത്താകാതെ 12) എന്നിവർ മാത്രം. ശ്രീലങ്കയ്ക്കായി ധനഞ്ജയ ആറും കുമാര രണ്ടും വിക്കറ്റ് വീഴ്ത്തി.

related stories