Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞങ്ങളിലുള്ള വിശ്വാസം കൈവിടരുത്, പ്രതീക്ഷ തെറ്റിക്കില്ല’

kohli-vs-england മൂന്നാം ദിനത്തെ കളി അവസാനിപ്പിച്ച് പവലിയനിലേക്ക് മടങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി.

ലണ്ടൻ∙ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽ തോൽവി വഴങ്ങിയെങ്കിലും ടീമിനെ കൈവിടരുതെന്ന അഭ്യർഥനയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി രംഗത്ത്. ടീമിനു മേലുള്ള വിശ്വാസം നിങ്ങൾ കൈവിടാതിരുന്നാൽ, കളത്തിൽ ഞങ്ങൾ നിങ്ങളെയും നിരാശപ്പെടുത്തില്ലെന്നാണ് ക്യാപ്റ്റന്റെ വാക്ക്.

ചില സമയത്തു നമ്മൾ ജയിക്കും. മറ്റു ചിലപ്പോൾ ചില പാഠങ്ങൾ പഠിക്കും. ഉയർച്ചയിലും താഴ്ചയിലും ഞങ്ങളെക്കുറിച്ചുള്ള പ്രതീക്ഷ കൈവിടരുത്. നിങ്ങളുടെ പ്രതീക്ഷ തകർക്കില്ലെന്ന് ഞങ്ങളും ഉറപ്പു തരുന്നു – കോഹ്‍ലി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 31 റൺസിനു തോറ്റ ഇന്ത്യ, വിഖ്യാതമായ ലോർ‍ഡ്സ് മൈതാനത്തു നടന്ന രണ്ടാം മൽസരത്തിൽ ഇന്നിങ്സിനും 159 റൺസിനുമാണ് തോറ്റത്. കാര്യമായ പോരാട്ടം പോലും കാഴ്ചവയ്ക്കാതെ രണ്ടാം ടെസ്റ്റ് അടിയറവു വച്ചതിനു പിന്നാലെ കോഹ്‍ലിക്കും സംഘത്തിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു.

related stories