Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം ഇന്നിങ്സിൽ രണ്ടിന് 124 റൺസെന്ന നിലയില്‍ ഇന്ത്യ; ലീഡ് 290 കടന്നു

india-celebrates ഇംഗ്ലണ്ടിന്റെ വിക്കറ്റ് നഷ്ടമായപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം.

നോട്ടിങ്ങം∙ ട്രെൻബ്രിജിൽ ഇന്ത്യൻ പേസർമാർക്കു സ്വപ്നസാഫല്യം! ഇംഗ്ലണ്ടിനെ പേസ് കെണിയിൽത്തന്നെ വീഴ്ത്തിയ ഇന്ത്യ മൂന്നാം ടെസ്റ്റിൽ ശക്തമായ നിലയില്‍. കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഹാർദിക് പാണ്ഡ്യയുടെ (5–28) പന്തുകൾക്കു മുന്നിൽ മുട്ടിടിച്ച ഇംഗ്ലണ്ട് ആദ്യ ഇന്നിങ്ങ്സിൽ 161 റൺസിനു പുറത്തായി. 168 റൺസിന്റെ ഒന്നാം ഇന്നിങ്ങ്സ് ലീഡോടെ രണ്ടാം ഇന്നിങ്ങ്സിനിറങ്ങിയ ഇന്ത്യ രണ്ട‍ു വിക്കറ്റിനു 124 റൺസെടുത്തിട്ടുണ്ട്. ചേതേശ്വര്‍ പുജാര (33), ക്യാപ്റ്റൻ വിരാട് കോഹ്‌ലി (8) എന്നിവരാണു ക്രീസിൽ. നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്സ് 329 റൺസിന് അവസാനിച്ചിരുന്നു. എട്ടു വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്ക് 292 റൺസ് ലീഡുണ്ട്.

വിക്കറ്റു നഷ്ടം കൂടാതെ 54 റൺസ് എന്ന നിലയിൽനിന്നാണ് ആദ്യ ഇന്നിങ്ങ്സിൽ  ഇംഗ്ലണ്ട് 161 റൺസിനു പുറത്തായത്. കൂക്കിനെ (29) വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഇഷാന്ത് ശർമ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടു. പിന്നീടിറങ്ങിയ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാരെ നിലയുറപ്പിക്കും മുൻപുതന്നെ ഇന്ത്യൻ പേസർമാർ മടക്കി. 128 റൺസെടുക്കുന്നതിനിടെ ഒൻപതു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ട് ഫോളോ ഓൺ വഴങ്ങുമെന്നു തോന്നിച്ചെങ്കിലും അവസാന വിക്കറ്റിൽ ജോസ് ബട്‌ലർ (39) നടത്തിയ രക്ഷാപ്രവർത്തനമാണ് ഇംഗ്ലണ്ട് സ്കോർ 161ൽ എത്തിച്ചത്.പരുക്കുമാറി ടീമിലേക്കു മടങ്ങിയെത്തിയ ജസ്പ്രീത് ബുമ്രയും ഇഷാന്ത് ശർമയും രണ്ടു വിക്കറ്റ് വീതം വിഴ്ത്തി. അഞ്ചു ക്യാച്ചുകളോടെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും അരങ്ങേറ്റ മൽസരം അവിസ്മരണീയമാക്കി. 

സ്കോർബോർഡ്:

ഇന്ത്യ: ആദ്യ ഇന്നിങ്ങ്സിൽ 329നു പുറത്ത്.

ഇംഗ്ലണ്ട്: കുക്ക് സി പന്ത് ബി ഇഷാന്ത് 29, ജെന്നിങ്ങ്സി സി പന്ത് ബി ബുമ്ര 20, റൂട്ട് സി രാഹുൽ ബി ഹാർദിക് 16, പോപ്പ് സി പന്ത് ബി ഇഷാന്ത് 10, ബെയർസ്റ്റോ സി രാഹുൽ ബി ഹാർദിക് 15, സ്റ്റോക്സ് സി രാഹുൽ ബി ഷമി 10, ബട്‌ലർ സി ഷമി ബി ബുമ്ര 39, വോക്സ് സി പന്ത് ബി ഹാർദിക് 8, റഷീദ് സി പന്ത് ബി ഹാർദിക് 5, ബ്രോഡ് എൽബിഡബ്ല്യു ബി ഹാർദിക് 0, ആൻഡേഴ്സൻ നോട്ടൗട്ട് 1. എക്സ്ട്രാസ് 8. ആകെ 38.1 ഓവറിൽ 161നു പുറത്ത്.

ബോളിങ്: ഷമി 10–2–56–1, ബുമ്ര 12.2–2– 37–2, അശ്വിൻ 1–0–3–0, ഇഷാന്ത് 9–2–32–2, ഹാർദിക് 6–1–28–5

വിക്കറ്റു വീഴ്ച 1–54 , 2–54 , 3–75, 4–86, 5–108, 6–110, 7–118, 8–128, 9–128, 10–161

butler-1000-runs
related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.